Skip to main content

കെമാറ്റ് കേരള പരീക്ഷയ്ക്കുളള അപേക്ഷകൾ മെയ് 31 വരെ സമർപ്പിക്കാം

 

കെമാറ്റ് കേരള രണ്ടാമത് പരീക്ഷ ജൂൺ 16ന് നടത്തും. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾ  kmatkerala.in  എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31 വൈകുന്നേരം നാല് വരെ ആണ്. അപേക്ഷാഫീസ് : ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി/എസ്.റ്റി വിഭാഗത്തിന് 750 രൂപയും ആണ്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. സംശയ നിവാരണങ്ങൾക്ക് 0471-2335133, 8547255133 എന്ന നമ്പരുകളിൽ ബന്ധപ്പെടണം. 

പി.എൻ.എക്സ്. 863/19

date