Skip to main content

അന്താരാഷ്ട്ര വനിതാദിനം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

അന്താരാഷ്ട്ര വനിതാദിനം സംസ്ഥാനതല ഉദ്ഘാടനവും ഐ.സി.ഡി.എസ്. പുരസ്‌കാര വിതരണവും 8ന് വൈകിട്ട് മൂന്നിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവർ സംബന്ധിക്കും.

പി.എൻ.എക്സ്. 879/19

date