Skip to main content
ഡി.എസ്.സി സെൻററിൽ   ഇ.വി.എം-വിവിപാറ്റ് പരിശീലനം

ഡി.എസ്.സി സെൻററിൽ  ഇ.വി.എം-വിവിപാറ്റ് പരിശീലനം നൽകി

 

കണ്ണൂർ ഡി എസ് സി സെൻററിലെയും 122 ടെറിട്ടോറിയൽ ആർമി ബറ്റാലിയനിലെയും സൈനികർക്ക് ഡി എസ് സി സെൻററിൽ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ് മെഷീൻ എന്നിവയിൽ പരിശീലനം നൽകി. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക നിർദേശ പ്രകാരം നടന്ന പരിശീലനത്തിന് ഡെപ്യൂട്ടി കലക്ടർ പി.എൻ പുരുഷോത്തമൻ നേതൃത്വം നൽകി. ഡി.എസ്.സി കമാൻഡൻറ് കേണൽ അജയ് ശർമ്മ, ഡെപ്യൂട്ടി കമാൻഡൻറ് കേണൽ കെ.കെ സിൻഹ, സൈനികർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഇ.വി.എം, വിവിപാറ്റ് വോട്ടിംഗ് സംബന്ധിച്ച വീഡിയോ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. തുടർന്ന് വോട്ട് രേഖപ്പെടുത്തി വിവിപാറ്റിന്റെ പ്രവർത്തനം സൈനികർ നേരിട്ട് മനസ്സിലാക്കി. ബോധവത്കരണത്തിനായി ജില്ലാ ഭരണകൂടം രൂപകൽപന ചെയ്ത പ്രത്യേക വാഹനവും എത്തിയിരുന്നു.

 

date