Post Category
മത്സ്യത്തൊഴിലാളി സംഗമം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ മത്സ്യത്തൊഴിലാളി സംഗമം നടത്തും. മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് 3.30 ന് വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക്ക് ഹാളില്‍ നടക്കുന്ന പരിപാടി ഗതാഗത വകുപ്പുമന്ത്രി എ. കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. സംഗമത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് മത്സ്യബോര്‍ഡ് പദ്ധതികള്‍, ലഹരി നിര്‍മ്മാര്‍ജ്ജനം എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിക്കുന്ന ബോധവല്‍ക്കരണ സെമിനാറും വിവിധ ക്ഷേമധനസഹായ വിതരണവും നടത്തും.
date
- Log in to post comments