Skip to main content

ലോക്സഭാ തെരഞ്ഞെടുപ്പ് ; നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ് സുഗമമായി ഏകോപ്പിപ്പിക്കുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരെ വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാരായി ജില്ലാ കലക്ടര്‍ സാംബശിവ റാവു നിയോഗിച്ചു. ഉദ്യോഗസ്ഥ വിന്യാസത്തിന്റെ ചുമതല എ.ഡി.എം ഇ.പി മേഴ്സിയ്ക്കാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ ചുമതല കോഴിക്കോട് എല്‍ ആര്‍ തഹസില്‍ദാര്‍ നിര്‍വഹിക്കും. ഗതാഗതത്തിന്റെ ചുമതല ആര്‍.ടി.ഒയ്ക്കാണ്. ജില്ലാ പ്ലാനിങ് ഓഫീസര്‍ എം എ ഷീലയും, അസി. കലക്ടര്‍ അഞ്ജുവുമാണ് തെരഞ്ഞെടുപ്പ് പരിശീലനങ്ങളുടെ നോഡല്‍ ഓഫീസര്‍മാര്‍. പരിശീലന സാമഗ്രികള്‍ വിതരണത്തിന്റെ നോഡല്‍ ഓഫീസര്‍ കോഴിക്കോട് എല്‍.ആര്‍ തഹസില്‍ദാര്‍ പിഎസ് ലാല്‍ചന്ദ് ആയിരിക്കും. മീഡിയ സെര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് പി.എ.യു പ്രൊജ്ക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍ നിര്‍വഹിക്കും. സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം.കെ രാജന്‍, സബ് കലക്ടര്‍ വി. വിഘ്നേശ്വരി, ഡി.എഫ്.ഒ വി.പി ജയപ്രകാശ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ എന്നിവരും നോഡല്‍ ഓഫീസര്‍മാരാണ്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറെ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ നോഡല്‍ ഓഫീസറായും നിയമിച്ചിട്ടുണ്ട്. 

date