പട്ടികജാതി വിഭാഗക്കാര്‍ക്കായി 13 കോടി രൂപയുടെ വികസന പദ്ധതികള്‍
ജില്ലാപഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. 13 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ മേഖലക്കായി ജില്ലാപഞ്ചായത്ത് നീക്കി വച്ചത്. യുവജനങ്ങള്‍ക്ക്് പരിശീലനം നല്കി തൊഴില്‍ ലഭ്യമാക്കുന്ന വിധത്തില്‍ രണ്ട് കോടി 15 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന എട്ടോളം പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വ്വഹിച്ചത്.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച 17 വീടുകളുടെ ഉടമകള്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്കി. 60 ലക്ഷം രൂപയാണ് ഇതിനായി നീക്കി വച്ചത്. 300 യുവജനങ്ങള്‍ക്കായി 55 ലക്ഷം രൂപയുടെ മെറിട്ടോറിയല്‍ സ്കോളര്‍ഷിപ്പും വിദേശ തൊഴില്‍ സഹായമായി 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 20 ലക്ഷം രൂപ ഉപയോഗിച്ച് സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍ മുഖേന 80 പേര്‍ക്ക് തൊഴില്‍ പരിശീലനവും മത്സര പരീക്ഷകള്‍ക്കായി 150 പേര്‍ക്ക് പരിശീലനം നല്കാന് 24 ലക്ഷം രൂപയുമാണ് പദ്ധതിയുടെ ഭാഗമായി നീക്കി വച്ചത്. പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്റര്‍ വഴി സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം നല്‍കുന്നതിനായി 24 ലക്ഷം രൂപ നീക്കിവെച്ചു. മൂന്ന് പേര്‍ക്ക് പരിശീലനം നല്കി കഴിഞ്ഞു.
ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത മനക്കല്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഹമ്മദ് പുന്നക്കല്‍, സി.ഉഷ, പി ഭാനുമതി, എ.എം വേലായുധന്, ജില്ലാപഞ്ചായത്ത് സെക്രട്ടറി പി.ഡി ഫിലിപ്പ്, പട്ടികജാതി വികസന ഓഫീസര്‍ കെ.രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments