Skip to main content

ബാലസൗഹൃദ ജില്ലാപദ്ധതിക്ക്‌ തുടക്കം

ബാലസൗഹൃദജില്ലാ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പദ്ധതിക്ക്‌ ജില്ലയില്‍ തുടക്കമായി. കുട്ടികളുടെ കുഞ്ഞുലോകം മഹത്തരവും ശ്രേഷ്‌ഠവുമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വിജ്ഞാനപ്രദമായ ബോര്‍ഡുകള്‍ സ്ഥാപിക്കുക എന്ന ജില്ലാപഞ്ചായത്ത്‌ വിഭാവനം ചെയ്‌ത പദ്ധതിയുടെ ഉദ്‌ഘാടനം കളക്‌ട്രേറ്റ്‌ കോമ്പൗണ്ടില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഉദയപ്രകാശ്‌, ചെയര്‍പേഴ്‌സണ്‍മാരായ പദ്‌മിനി ടീച്ചര്‍, ജെന്നിടീച്ചര്‍, മഞ്‌ജുള അരുണന്‍, വനിതാശിശുവികസന വകുപ്പ്‌ പ്രോഗ്രാംഓഫീസര്‍ ചിത്രലേഖ, ജില്ലാ പഞ്ചായത്ത്‌ ടി.എസ്‌മജീദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ബാലസൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കുന്ന ബോര്‍ഡുകള്‍ക്കു തളിര്‍ എന്ന ബ്രാന്‍ഡ്‌ നെയിം കൊടുത്തു കൊണ്ടാണ്‌ തയ്യാറാക്കിയത്‌. ജില്ലയുടെ നാല്‌ അതിരുകളിലും തെരഞ്ഞെടുത്ത പ്രദേശങ്ങളിലമാണ്‌ ആദ്യ ഘട്ടത്തില്‍സ്ഥാപിക്കുക.ഇതോടൊപ്പംതന്നെ ബാലസൗഹൃദജില്ലയുടെ ഭാഗമായുള്ള അങ്കണവാടികളിലേക്കുള്ള വാട്ടര്‍ ഫില്‍ട്ടര്‍ വിതരണോദ്‌ഘാടനവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരിതോമസ്‌ നിര്‍വ്വഹിച്ചു.

date