Skip to main content

സഞ്ചരിക്കുന്ന ചിത്രപ്രദർശനം ഇന്നുമുതൽ

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ചിത്രപ്രദർശനം ഇന്ന് മാർച്ച് എട്ടിന് തുടങ്ങും. വൈകിട്ട് നാലിന് വളഞ്ഞവഴി ബീച്ച്, അഞ്ചിന് പുന്നപ്ര ചള്ളി കടപ്പുറം, ആറിന് പറവൂർ ഗലീലിയോ കടപ്പുറം, ഏഴിന് ഇ.എസ്.ഐ കടപ്പുറം എന്നിവിടങ്ങളിലാണ് പ്രദർശനം. ശനിയാഴ്ച മാരാരിക്കുളം, അർത്തുങ്കൽ, കടത്തുകടവ്, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിലും സഞ്ചരിക്കുന്ന ചിത്രപ്രദർശനം എത്തും. പ്രളയശേഷം ഹൃദയ പക്ഷം ഉൾപ്പടെ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിച്ച ഡോക്യൂമെന്ററികളാണ് പ്രദർശിപ്പിക്കുക.

date