Post Category
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
മെഡികെയേഴ്സ്, നെഹ്റു യുവകേന്ദ്ര, സേവക് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊടുക്കപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാലിനി കരുപ്പേഷ് ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ രാജേശ്വരി, വാര്‍ഡ് അംഗം കെ.ഷണ്‍മുഖന്‍, നെഹ്റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ എം.അനില്‍കുമാര്‍, ഡോ.ലീന റാണി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി.സാജന്‍, സേവക് പ്രൊജക്ട് മാനേജര്‍ എം.സജിന എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments