Skip to main content

നാഷണല്‍ ലോക് അദാലത്ത് 9 ന്

 

    നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒമ്പതിന് അതത് കോടതികളില്‍ നാഷണല്‍ ലോക് അദാലത്ത് നടക്കുന്നു. നിലവില്‍ കോടതികളില്‍ തീര്‍പ്പാക്കാത കിടക്കുന്ന സിവില്‍ കേസുകളും നിയമപരമായി തീരാവുന്ന ക്രിമിനല്‍ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. കേസുകള്‍ നിലവിലുള്ള കോടതികളില്‍ അപേക്ഷിക്കുന്ന പക്ഷം അദാലത്തില്‍ പങ്കെടുക്കുന്നതാണ്. അദാലത്തില്‍ കേസുകള്‍ തീര്‍പ്പാകുന്ന പക്ഷം മുഴുവന്‍ കോര്‍ട്ട് ഫീസും തിരികെ ലഭിക്കും. അദാലത്തിലെ അവാര്‍ഡുകള്‍ അന്തിമസ്വഭാവമുള്ളതും സിവില്‍ കോടതികളിലൂടെ നടത്തിയെടുക്കാനും കഴിയും.

date