Skip to main content

ഭൂമിഗീതം പദ്ധതി ഉദ്‌ഘാടനം ഇന്ന്‌

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തങ്ങാല്ലൂര്‍ വില്ലേജില്‍ കല്ല്യാണ്‍ ജൂവലേഴ്‌സ്‌ പണിതു നല്‍കുന്ന ഫ്‌ളാറ്റ്‌ സമുച്ചയത്തിന്റെ ഔപചാരിക ഉദ്‌ഘാടനം ഇന്ന്‌ (മാര്‍ച്ച്‌ 9) വൈകീട്ട്‌ 4.30 ന്‌ കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ നിര്‍വഹിക്കും. താക്കോല്‍ദാനം തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ സി മൊയ്‌തീന്‍ നിര്‍വഹിക്കും. അനില്‍ അക്കര എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ഡോ. പി കെ ബിജു എംപി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ മുഖ്യാതിഥിയാകും. പുഴയ്‌ക്കല്‍ ബ്‌ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വ. ബിജു വര്‍ഗ്ഗീസ്‌, അവണൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ വിജയ ബാബുരാജ്‌, ജില്ലാ പഞ്ചായത്തംഗം പി ആര്‍ സുരേഷ്‌ ബാബു തുടങ്ങിയവര്‍ ആശംസ നേരും. ജില്ലാ കളക്‌ടര്‍ ടി വി അനുപമ സ്വാഗതവും അവണൂര്‍ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി കെ ബി രെജി നന്ദിയും പറയും.

date