ലോക വനിതാദിനാചരണം : സൗജന്യ വനിതാ വൈദ്യപരിശോധന
ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ചു സാന്ത്വനം സൗജന്യ വനിതാ വൈദ്യ പരിശോധന ക്യാമ്പ് നടന്നു. തൃശൂര്‍ ചെമ്പുക്കാവിലെ മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് ജില്ലാ മണ്ണ് പര്യവേക്ഷണ വകുപ്പിന്റെയും മണ്ണ് കൂട്ടായ്‌മയുടെയും അയ്യന്തോള്‍ എ ആര്‍ എം സി യും സംയുക്തമായി നടത്തിയ സൗജന്യ പരിശോധന ക്യാമ്പ് അസിസ്റ്റന്റ് കളക്ടര്‍ എസ് പ്രേംകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇതോടനുബന്ധിച്ച് വ്യത്യസ്‌ത മേഖലകളിലെ മികവ് പ്രകടിപ്പിച്ച വനിതകളെയും വനിതാ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും ആദരിക്കലും വിത്തിന്റെയും തൈയുടെയും വിതരണവും നടന്നു. സൗജന്യ ചികിത്സ കൂപ്പണ്‍ വിതരണവുമുണ്ടായി. ഈ കൂപ്പണ്‍ എ ആര്‍ എം സി ക്ലിനിക്കിന് നല്‍കി അള്‍ട്രാസൗണ്ട് പെല്‍വിസ്, ബ്രേസ്‌ട് പരിശോധന, വിവിധ രക്ത പരിശോധനകള്‍, തൈറോയ്‌ഡ് പരിശോധന തുടങ്ങിയവ നടത്താം. കേരള കര്‍ണാടക മുന്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ഡോ പി സരിന്‍ മുഖ്യാതിഥിയായി. തൃശൂര്‍ തഹസില്‍ദാര്‍ ജോര്‍ജ് ജോസഫ്, ഡോ എം വേണുഗോപാല്‍, ബിന്ദു രാജഗോപാല്‍, വി അബ്ദുല്‍ ഹമീദ്, എം എ സുധീര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments