Skip to main content
പഴയങ്ങാടി ഗവ.താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന മാതൃ-ശിശു പരിചണ ബ്ലോക്കിന്റെ ശിലാസ്ഥാപനം ടി വി രാജേഷ് എംഎല്‍എ നിര്‍വഹിക്കുന്നു.

പഴയങ്ങാടി ഗവ.താലൂക്ക് ആശുപത്രിയില്‍ ഇനി മാതൃ-ശിശു പരിചണ ബ്ലോക്കും

 

 

പഴയങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ മാതൃ-ശിശു പരിചണ ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി വി രാജേഷ് എംഎല്‍എ നിര്‍വഹിച്ചു. ഒമ്പത് കോടി രൂപയുടെ പദ്ധതിയാണ് ആശുപത്രി നവീകരണത്തിനായി സര്‍ക്കാറില്‍ സമര്‍പ്പിച്ചത്. ആദ്യഘട്ടത്തില്‍ ആധുനിക നിലവാരത്തിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിച്ചു. 

ആധുനിക വാര്‍ഡ്, ഓപ്പറേഷന്‍ തീയേറ്റര്‍, ഒബ്‌സര്‍വേഷന്‍ റൂം, പ്രസവവാര്‍ഡ്, കുട്ടികളുടെ വാര്‍ഡ്, മരുന്ന് സൂക്ഷിപ്പ് കേന്ദ്രം, ഫാര്‍മസി, നഴിസിംഗ് റൂം എന്നിവയും പദ്ധതിയുടെ ഭാഗമാവും.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അന്‍സാരി തില്ലങ്കേരി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ഗോവിന്ദന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ വി ഗീത, കെ കമലാക്ഷി, ജില്ലാ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറകടര്‍ കെ നാരായണ നായക്, പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി അനീഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

date