ഞങ്ങളും സ്ത്രീകളാണ്- സംവാദവുമായി ജെന്‍ഡര്‍ സെമിനാര്‍
കുടുംബശ്രീ ജില്ലാമിഷന്റെയും പന്ന്യന്നൂര്‍ സി ഡി എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'ഞങ്ങളും സ്ത്രീകള്‍' എന്ന വിഷയത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികളുടെ സെമിനാര്‍ നടന്നു. ലിംഗ സമത്വവും നീതിയും എന്ന വിഷയത്തെ അധികരിച്ച് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ഡോ എം സുര്‍ജിത് ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ നന്മ കുടുംബശ്രീയിലെ അഞ്ച് ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികള്‍, പഞ്ചായത്തിലെ അയല്‍ക്കൂട്ട പ്രതിനിധികള്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പന്ന്യന്നൂര്‍ പഞ്ചായത്തില്‍ തുടങ്ങുന്ന ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനവും പരിപാടിയില്‍ നടന്നു. സ്്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട സഹായവും നിര്‍ദ്ദേശങ്ങളും നല്കുന്ന ഹെല്‍പ്പ് ഡെസ്ക് ഇവിടെ പ്രവര്‍ത്തനമാരംഭിക്കും. ജില്ലയില്‍ നിലവില്‍ 18 പഞ്ചായത്തുകളില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പരിപാടിയില്‍ സിഡിഎസ് ചെയര്മാന് കെ കെ അനിത, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, വൈസ് പ്രസിഡണ്ട് കെ ഇ മോഹന്‍, ഗ്രാമപഞ്ചായത്ത് അംഗം എന്‍ ഇന്ദിര, വൈസ് ചെയര്‍പേഴ്സണ്‍ ഷാഹിന, തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസാദ് കൈതക്കല്‍ ക്ലാസെടുത്തു. നയില്‍ കോട്ടായി പദ്ധതി വിശദീകരിച്ചു.
- Log in to post comments