Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശു പാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്‍ ഈ വര്‍ഷത്തെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്തവരില്‍ 2019 മാര്‍ച്ച് 31 വരെ വായ്പ തീര്‍പ്പാക്കുന്നവര്‍ക്ക് ഇത്രയും കാലത്തെ പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി നല്‍കുന്നു. വായ്പ കാലാവധി കഴിഞ്ഞിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. കോര്‍പ്പറേഷനില്‍ നിന്നും നല്‍കിയിട്ടുള്ളതും കാലാവധി കഴിഞ്ഞതുമായ വിവിധ വായ്പകള്‍ അടച്ചു തീര്‍ക്കുന്നതിന് 2019 - 18 സാമ്പത്തിക വര്‍ഷം മുതല്‍ പുനര്‍ജ്ജനി എന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. നിലവില്‍ കുടിശ്ശികയായതും കാലാവധി കഴിഞ്ഞതുമായ വായ്പകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പുതുക്കി നല്‍കും. ഫോണ്‍ 0495 2367331.

 

വാഹനഗതാഗതം തടസ്സപ്പെടും

കക്കറ-കൂരാറ-മാക്കൂല്‍പീടിക റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ചടാല്‍പുഴ പാലത്തിന് സമീപം കലുങ്കിന്റെയും  കവുങ്ങുംവള്ളിക്ക് സമീപമുള്ള കലുങ്കിന്റെയും പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഏപ്രില്‍ 30 വരെ ഭാഗികമായി തടസ്സപ്പെടും.

 

എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം മാര്‍ച്ച് 13 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ്  ഹാളില്‍ രാവിലെ 9 മുതല്‍ 12.30 വരെ നടത്തുന്നതാണ്. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് അതിന്റെ പ്രിന്റഡ് അപേക്ഷയുമായി വരേണ്ടതാണ്. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയ്യതി 13/03/19 എന്നും ആയിരിക്കണം. (സൈറ്റ് അഡ്ഡ്രസ്സ് :-(202.88.244.146:8084/norka/  അല്ലെങ്കില്‍ norkaroots.net –ല്‍ Certificate Attestation) 

        ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ 04972765310, 04952304885.

 

വാഹന ലേലം

കണ്ണൂര്‍ എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 4 മോട്ടോര്‍ സൈക്കിള്‍, 11 ഓട്ടോറിക്ഷ, 3 കാര്‍, ഒരു ഓംനി വാന്‍ എന്നീ വാഹനങ്ങള്‍  കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍  പൊടിക്കുണ്ടിലുള്ള    എക്‌സൈസ്  സര്‍ക്കിള്‍ ഓഫീസില്‍ മാര്‍ച്ച് 15 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.    വാഹനങ്ങള്‍  കേളകം പോലീസ് സ്റ്റേഷനിലും, ഇരിട്ടി, ആലക്കോട്, തളിപ്പറമ്പ്, പയ്യന്നൂര്‍, മട്ടന്നൂര്‍, കണ്ണൂര്‍,   എക്‌സൈസ് റെയിഞ്ച് ഓഫീസുകളിലുമായാണ് സൂക്ഷിച്ചിരിക്കുന്നത്. വാഹനങ്ങള്‍ അതാത് ഓഫീസ് മേധാവിയുടെ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.  ഫോണ്‍: 0497 2706698.

 

വ്യാജ ചിട്ടികളില്‍ ചേര്‍ന്ന് വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം

ജില്ലയിലെ ചിട്ടി സ്ഥാപനങ്ങളിലെ ചിട്ടികളില്‍ ചേരുന്നതിന് മുന്‍പ് അവ ബന്ധപ്പെട്ട സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തേണ്ടതാണെന്നും വ്യാജ ചിട്ടികളില്‍ ചേര്‍ന്ന് വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് ചിട്ട്‌സ് അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത ചിട്ടികളില്‍ ചേരുന്നവര്‍ക്ക് മാത്രമേ നിയമ പരിരക്ഷ ലഭിക്കുകയുള്ളൂ. രജിസ്റ്റര്‍ ചെയ്ത ചിട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും.

 

ദര്‍ഘാസ് ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ആറളം ഏഴാം ബ്ലോക്കില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പ്ലോട്ട് നമ്പര്‍ 191 ല്‍ മരങ്ങള്‍ മുറിച്ച് നീക്കം ചെയ്യുന്നതിനായി ദര്‍ഘാസ് കം ലേലം നടത്തുന്നു. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15 രാവിലെ 11.30 ന് പ്രസ്തുത സ്ഥലത്ത് നടക്കുന്ന പരസ്യലേലത്തില്‍ പങ്കെടുക്കണം. ദര്‍ഘാസിന് മുന്‍പ് 11180 രൂപ നിരദദ്രവ്യം കെട്ടിവെക്കേണ്ടതാണ്. ഫോണ്‍. 04972 700357.

 

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി 2018 ഡിസംബറില്‍ നടത്തിയ പിജിഡിസിഎ/ പിജിഡിഎഇ/ ഡിസിഎ/ ഡിഡിറ്റിഒഎ/ സിസിഎല്‍ഐഎസ് കോഴ്‌സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അറിയുന്നതിന് അതാത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. ഐഎച്ച്ആര്‍ഡിയുടെ വെബ്‌സൈറ്റിലും(www.ihrd.ac.in) ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 15 വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കാവുന്നതാണ്. ജൂണിലെ സപ്ലിമെന്ററി പരീക്ഷക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ മാര്‍ച്ച് 30 ന് മുന്‍പ് സ്ഥാപനമേധാവികള്‍ മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കണം.

 

കമ്മ്യൂണിറ്റി കിച്ചണ്‍ ശിലാസ്ഥാപനം നാളെ

നാഷണല്‍ ആയുഷ് മിഷന്റെ സാമ്പത്തിക സഹായത്തോടുകൂടി കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ നിര്‍മിക്കുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ(മാര്‍ച്ച് ഒമ്പത്) രാവിലെ 10 മണിക്ക്  ടി വി രാജേഷ് എം എല്‍ എ നിര്‍വഹിക്കും.  ചടങ്ങില്‍ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

 

ടാക്‌സി രജിസ്‌ട്രേഷനുള്ള കാര്‍ ആവശ്യമുണ്ട്

കേരള റോഡ് ഫണ്ട് ബോര്‍ഡ് ഓഫീസിലേക്ക് മാസവാടകക്ക് ടാക്‌സി രജിസ്‌ട്രേഷനുള്ള കാര്‍ ആവശ്യമുണ്ട്.  താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് മുമ്പ് ക്വട്ടേഷന്‍ സമര്‍പ്പിക്കണം.    ഫോണ്‍: 8086395092, 9446167522. 

 

റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നാളെ ജില്ലയില്‍

റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നാളെ(മാര്‍ച്ച് 9) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 12.30 - നവകേരളത്തിന് പുതിയ ഭവന സാക്ഷരത ഏകദിന ശില്‍പശാല ബ്രണ്ണന്‍ കോളേജ് തലശ്ശേരി, 1.30 - ചുഴലിക്കാറ്റ് അഭയകേന്ദ്ര നിര്‍മ്മാണം സംസ്ഥാനതല ഉദ്ഘാടനം  കതിരൂര്‍, നാല് മണി - കേരള ദിനേശ് സുവര്‍ണ്ണ ജൂബിലി ആഘോഷം -  കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍.

 

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാളെജില്ലയില്‍ 

തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാളെ(മാര്‍ച്ച് 9) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒമ്പത് മണി - മുണ്ടേരി ബഡ്സ് സ്‌കൂള്‍ ഉദ്ഘാടനം. 10 മണി - കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഐഎസ്ഒ പ്രഖ്യാപനം. 11 മണി - കൂടാളി ഗ്രാമപഞ്ചായത്ത് ഐഎസ്ഒ പ്രഖ്യാപനം - കോളോളം, 12 മണി - ഹെറിറ്റേജ് ക്ലബ്ബ് ഉദ്ഘാടനം-തളാപ്പ് മിക്സഡ് യുപി സ്‌കൂള്‍, മൂന്ന് മണി - കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ വാര്‍ഷികം, നാല് മണി - കേരള ദിനേശ് 50-ാം വാര്‍ഷികം ഉദ്ഘാടനം - കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍, അഞ്ച് മണി - പാതിരിപ്പറമ്പ്, 6.30 - ക്രാഫ്റ്റ് മേള സമാപനം, രാത്രി 10 മണി- കാനച്ചേരി.

date