Skip to main content

മത്‌സ്യത്തൊഴിലാളി കടാശ്വാസത്തിന് 31 വരെ അപേക്ഷിക്കാം

 

      2008 ഡിസംബർ 31 വരെ മത്സ്യത്തൊഴിലാളികൾ വിവിധ ആവശ്യങ്ങൾക്കായി  എടുത്ത വായ്പകൾക്കും, 2007 ഡിസംബർ 31 വരെ എടുത്ത വായ്പകളിൽ കടാശ്വാസത്തിന് നിശ്ചിത തിയതിക്കകം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും കടാശ്വാസത്തിനുള്ള പുതിയ അപേക്ഷ സമർപ്പിക്കുന്നതിന് സർക്കാർ ഉത്തരവായി. ചട്ട പ്രകാരമുള്ള ലഘൂകരിച്ച അപേക്ഷ ഫോമിന്റെ മാതൃകയും സർക്കാർ അംഗീകരിച്ചു.

      അപേക്ഷയുടെ മാതൃക (ഫോം  സി) www.fisheries.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അർഹരായ മത്സ്യത്തൊഴിലാളികൾ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ സഹിതം മാർച്ച് 31 നകം സെക്രട്ടറി, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ, റ്റി. സി. 11/884-2, നളന്ദ റോഡ്, നന്തൻകോട്, കവടിയാർ.പി.ഒ തിരുവനന്തപുരം- 695003 (ഫോൺ : 0471 2312010) എന്ന വിലാസത്തിൽ ലഭിക്കണം.

പി.എൻ.എക്സ്. 908/19

date