Skip to main content

500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

 

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 500 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം മാർച്ച് 12ന് മുംബൈ ഫോർട്ടിലുളള റിസർവ് ബാങ്കിൽ നടക്കും. ഇ-കുബേർ സിസ്റ്റത്തിലൂടെയാണ് ഇടപാടുകൾ. ലേലം സംബന്ധിച്ച വിശദാംശം സംസ്ഥാന ധനവകുപ്പിന്റെ വെബ്സൈറ്റായ  www.finance.kerala.gov.in ൽ ലഭിക്കും. (വിജ്ഞാപന നമ്പർ എസ്.എസ്.1/91/2019 ധനവകുപ്പ് തീയതി 08.03.2019).

പി.എൻ.എക്സ്. 916/19

date