Skip to main content

അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും

 

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 5 വയസ്സിനു താഴെയുള്ള അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നാളെ(മാര്‍ച്ച് 10) നടക്കും. ജില്ലയിലെ 5 വയസ്സിനു താഴെയുള്ള 1293 അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്  ജില്ലയില്‍ എത്തിച്ചേരുന്ന കുട്ടികള്‍ക്കും പോളിയോ തുള്ളി മരുന്ന് നല്‍കും. ഇതിനായി ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഉള്‍പ്പെടെ 17 ട്രാന്‍സിറ്റ് ബൂത്തുകള്‍ സജ്ജീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ നാരായണ നായിക് അറിയിച്ചു.

 

date