Skip to main content

408 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം: കൈറ്റ് ടെണ്ടർ ക്ഷണിച്ചു

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നാലു സ്‌കൂളുകളിൽ അഞ്ചു കോടി രൂപ വീതവും 108 സ്‌കൂളുകളിൽ മൂന്നു കോടി രൂപ വീതവും ചെലവഴിച്ചുളള അടിസ്ഥാന സൗകര്യ വികസനത്തിന് കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ദേശീയ ടെണ്ടർ വിളിച്ചു. ഇതോടൊപ്പം 8 കോളേജുകളിലും ശരാശരി 8 കോടി രൂപ വീതം അടിസ്ഥാന സൗകര്യ വികസനത്തിനുളള ടെണ്ടർ പുറപ്പെടുവിച്ചിട്ടുണ്ട്. ഏകദേശം 408 കോടി രൂപയ്ക്കുളള 34 ടെണ്ടറുകളും 'കിഫ്ബി' ധനസഹായത്തോടെ നടപ്പാക്കാനുളളതാണ്. ടെണ്ടറിൽ ഉൾപ്പെട്ടിട്ടുളള സ്‌കൂളുകളുടേയും കോളേജുകളുടേയും പട്ടിക www.kite.kerala.gov.in ൽ ലഭ്യമാണ്. സർക്കാരിന്റെ ഇ-ടെണ്ടർ പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുളള ടെണ്ടറുകൾ സമർപ്പിക്കാനുളള അവസാന തീയതി മാർച്ച് 30 ആണ്. മാർച്ച് 20ന് പ്രീ-ബിഡ് യോഗം നടക്കും.

പി.എൻ.എക്സ്. 919/19

date