Skip to main content

ഐ.എച്ച്.ആര്‍.ഡി: പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

 

 

സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി 2018 ഡിസംബറില്‍  നടത്തിയ പി.ജി.ഡി.സി.എ, പി.ജി.ഡി.എ.ഇ, ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ,  സി.സി.എല്‍.ഐ.എസ്  എന്നീ കോഴ്‌സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അറിയാന്‍ അതത് പരീക്ഷാ കേന്ദ്രങ്ങളുമായി  ബന്ധപ്പെടണം. ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റിലും (ംംം.ശവൃറ.മര.ശി) ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 15വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ സമര്‍പ്പിക്കാം. 2019 ജൂണിലെ സപ്ലിമെന്ററി പരീക്ഷക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ മാര്‍ച്ച് 30ന് മുമ്പായി അപേക്ഷകള്‍ അതത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം. 

date