Skip to main content

എച്ച്.ഐ.വി, എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ :  ജില്ലാതല സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു

 

 

സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ ജില്ലയില്‍ വിവിധ സന്നദ്ധ സംഘടനകളുടെയും ഐ.സി.റ്റി.സി സെക്ടറുകളുടെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന എച്ച്.ഐ.വി, എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ പിന്തുണകള്‍ നല്‍കുന്നതിനുമായി ജില്ലാതല സ്റ്റിയറിംഗ് കമ്മിറ്റിക്ക് രൂപംനല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എഡി.എം അനില്‍ ഉമ്മന്‍ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ.പ്രിയ എന്‍ മുഖ്യാതിഥിയായിരുന്നു. കെ.എസ്.എ.സി.എസ് ജോയിന്റ് ഡയറക്ടര്‍ ഡെന്നീസ് ജോസഫ്, റ്റി.എസ്.യു ടീ ലീഡര്‍ ഡോ. ഹരികുമാര്‍, പ്രോജക്ട് ഓഫീസര്‍മാരായ സവിത ഷേണായി, അനന്തശിവന്‍, സോയ്കുട്ടി, ആര്‍ഷഭാരത് എം.ഇ.എ ഓഫീസര്‍ സ്റ്റാനി സ്റ്റീഫന്‍, അണക്കര വികസന സംഘം ഡയറക്ടര്‍ കെ.എം.ജോസഫ്, ക്രിസ്തുരാജ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റോസ് തുടങ്ങിയവര്‍ ജില്ലയിലെ എച്ച്.ഐ.വി, എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ജില്ലാകലക്ടര്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറും വിവിധ വകുപ്പ്‌മേധാവികളും ഐ.സി.റ്റി.സി കൗണ്‍സിലേഴ്‌സ്, സന്നദ്ധസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ജില്ലാതല സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു. മൂന്ന് മാസത്തിലൊരിക്കല്‍ കമ്മിറ്റിയുടെ യോഗം കൂടാനും തീരുമാനിച്ചു.

date