ആയിരം ദിനം: ജില്ലയില്‍ വനം വകുപ്പ് നടപ്പാക്കിയത് 6.63 കോടിയുടെ പദ്ധതികള്‍
സംസ്ഥാന സര്‍ക്കാരിന്റെ വിജയകരമായ ആയിരം ദിനത്തിനിടയില്‍ ജില്ലയില്‍ വനം വകുപ്പിനു കീഴില്‍ നടപ്പാക്കിയത് 6,63,51,186 കോടി രൂപയുടെ പദ്ധതികള്‍. നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ 2,39,82,472 രൂപയുടെയും നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനില്‍ 4,23,68,718 രൂപയുടെയും പദ്ധതികളാണ് നടപ്പാക്കിയത്.
നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ കാളികാവ് ഫോറസ്റ്റ് റെയ്ഞ്ചിനു കീഴില്‍ ഏമങ്ങാട് പ്രൊട്ടക്ഷന്റെ ഭാഗമായി 8,24,514 രൂപ ചെലവില്‍ ക്യാമ്പ്‌ഷെഡ് നിര്‍മ്മിച്ചു. ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനില്‍ 90,00,000 രൂപ ചെലവില്‍ സ്റ്റേഷന്‍ ബില്‍ഡിങ്, ഡോര്‍മിറ്ററി, തൊണ്ടി ഷെഡ്ഡ് എന്നിവ നിര്‍മ്മിച്ചു. പടുക്ക സ്റ്റേഷന് കീഴിലെ പൂളക്കപ്പാറ ഭാഗത്ത് കാട്ടാനശല്യം രൂക്ഷമായ മേഖലകളില്‍ ജനങ്ങളുടെ സുരക്ഷക്കായി 1150 മീറ്റര്‍ നീളത്തില്‍ 9,90,000 രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പുതിയ ട്രഞ്ച് നിര്‍മ്മാണം പുരോഗമിക്കുന്നു. ശങ്കരങ്കോട്, മുണ്‍ണ്ടക്കടവ് ഭാഗത്തു 5,50,500 രൂപ യഥാക്രമം ചെലവഴിച്ച് ക്യാമ്പ് ഷെഡ്ഡ് നിര്‍മ്മിച്ചു. ഉച്ചക്കുളം വാച്ച് ടവര്‍ മുതല്‍ ഉച്ചക്കുളം ആദിവാസി കോളനി വരെയുള്ള 464 മീറ്റര്‍ ദൂരത്തില്‍ 24,00,000 രൂപ ചെലവിട്ട് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചു. ബാലംകുളം മുതല്‍ ക്വാറി വരെ, ആനപ്രതിരോധ മതിലിന് മുകളിലൂടെ 1.2 കിലോമീറ്റര്‍ ദൂരത്തില്‍ 1,50,000 രൂപ ചെലവില്‍ പവര്‍ ഫെന്‍സിങ് സ്ഥാപിക്കുകയും ചെയ്തു.
പടുക്ക ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ തീക്കടി മുതല്‍ ബാലംകുളം വരെ, 2.4 കിലോമീറ്റര്‍ ദൂരത്തില്‍ 2,70,000 രൂപ ചെലവിട്ട് പവര്‍ ഫെന്‍സിങ് സ്ഥാപിച്ചു. നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള നെടുങ്കയം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്, കിച്ചണ്‍ ബ്ലോക്ക് എന്നിവ 30 ലക്ഷം രൂപ ചിലവില്‍ പുതുക്കിപ്പണിതു. പാണപ്പുഴ ക്യാമ്പ് ഷെഡ്ഡ് 3,00,000 രൂപ ചെലവില്‍ പുതുക്കിപ്പണിതു. ചെറുപുഴയില്‍ 10,00,000 രൂപ ചെലവില്‍ പുതിയ, വനവിഭവ ശേഖരണ, സംഭരണ, വിപണന കേന്ദ്രം നിര്‍മ്മിച്ചു. ചെറുപുഴ മുതല്‍ നെടുങ്കയം കോളനി വരെ 3.5 കിലോമീറ്റര്‍ ദൂരത്തില്‍ 39 ലക്ഷം രൂപ ചിലവില്‍ റോഡ് റീടാറിംഗ് നടത്തി. വന്യജീവി ആക്രമത്തില്‍ മരണം സംഭവിച്ചവര്‍, പരുക്ക് പറ്റിയവര്‍ , വിള നശിച്ചവര്‍, വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും ആശ്രിതര്‍ക്കുമായി 19,46,958 രൂപ നഷ്ടപരിഹാരവും നല്‍കി.
നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ പരിധിയിലെ എടവണ്ണ റെയിഞ്ചിന് കീഴില്‍ അകമ്പാടത്ത് ഒരു മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്റെ നിര്‍മ്മാണവും എടക്കോട് ഫോറസ്റ്റ് സ്റ്റേഷന് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണവും, വഴിക്കടവ് റെയ്ഞ്ചിനു കീഴിലെ നെല്ലിക്കുത്ത് ഔട്ട് പോസ്റ്റ് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. ഇതിനായി 23.50 ലക്ഷത്തോളം രൂപ ചെലവഴിച്ചു. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പെടുത്തി 90 ലക്ഷം രൂപ വീതം ചെലവ് പ്രതീക്ഷിക്കുന്ന വാണിയംപുഴ, കാഞ്ഞിരപ്പുഴ, എടക്കോട് ഫോറസ്റ്റ് സ്റ്റേഷനുകളുടെ പ്രവര്‍ത്തി പുരോഗമിച്ച് വരുന്നു.
നിലമ്പൂര്‍ റെയിഞ്ചിനു കീഴിലെ പാണ്ടിക്കൈയിലും വഴിക്കടവ് റെയിഞ്ചിലെ ചേരമ്പാടിയിലും 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഓരോ ക്യാമ്പ് ഷെഡ്ഡുകള്‍ നിര്‍മ്മിച്ചു. വഴിക്കടവ് റെയ്ഞ്ചിലെ മുണ്ടപ്പൊട്ടി ഇരുള്‍ക്കുന്ന് ഔട് പോസ്റ്റുകളുടെ നിര്‍മ്മാണം 33.55 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കി. എടവണ്ണ, വഴിക്കടവ് റെയിഞ്ചുകളിലായി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കുള്ള ഓരോ കോര്‍ട്ടേഴ്‌സുകള്‍ 25 ലക്ഷത്തോളം രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കി. ഡിവിഷനു കീഴില്‍ സ്റ്റാഫ് കോര്‍ട്ടേഴ്‌സുകള്‍, സ്റ്റേഷന്‍ ബില്‍ഡിങ്ങുകള്‍ അറ്റകുറ്റ, നവീകരണ പ്രവര്‍ത്തികള്‍ 2520000 രൂപ ചെലവില്‍ പൂര്‍ത്തിയാക്കി. വഴിക്കടവ് റെയിഞ്ചിലെ ആനമറി ചെക്ക് പോസ്റ്റ് 60,000 രൂപ ചെലവിട്ട് നവീകരിച്ചു. വഴിക്കടവ് റെയിഞ്ച് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതിനായി ഇതുവരെ 17.50 ലക്ഷത്തോളം രൂപ ചെലവഴിച്ചു.
30.40 കിലോമീറ്റര്‍ ദൂരം സൗരോര്‍ജ്ജ വേലി കെട്ടുകയും 400 മീറ്റര്‍ ദൂരം ആനക്കിടങ്ങുകള്‍ സ്ഥാപിക്കുകയും ചെയ്തു. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കൈതാളിത്തോട് ഭാഗത്ത് അഞ്ചു ലക്ഷം രൂപ ചെലവില്‍ മണ്‍തടയണ നിര്‍മ്മിച്ചു. ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം 1282 സ്ഥിരം ജണ്ടകള്‍ സ്ഥാപിച്ചു. എക്കോ ടൂറിസം പോയിന്റുകളുടെ വികസനത്തിനായി അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ 21.29 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കി.
ആദിവാസി കോളനികളിലെ വികസനത്തിന്റെ ഭാഗമായി സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കല്‍, ഗ്യാസ് സ്റ്റൗ വിതരണം, സ്‌കൂളുകള്‍ക്ക് പഠനസഹായികള്‍ വിതരണം എന്നിവക്കായി 9.34 ലക്ഷം രൂപ ചെലവഴിച്ചു. വന്യജീവി ആക്രമത്തില്‍ മരണം സംഭവിച്ചവര്‍, പരുക്ക് പറ്റിയവര്‍, വിള നശിച്ചവര്‍, വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും ആശ്രിതര്‍ക്കുമായി 13,055714 രൂപ നഷ്ടപരിഹാരവും നല്‍കി. നിലമ്പൂര്‍ ദ്രുതകര്‍മ്മ സേനയുടെ പ്രവര്‍ത്തനത്തിനും നവീകരണത്തിനുമായി 7.15 ലക്ഷം രൂപയാണ് ഇതുവരെ ചെലവഴിച്ചത്.
- Log in to post comments