Skip to main content

റോഡ് റീടാറിങിന് ഫണ്ട് അനുവദിച്ചു

കുറുവ ഗ്രാമ പഞ്ചായത്തിലെ പാറല്‍ കോളനി റോഡിനും മരുതമല - വാലിക്കാട് റോഡിനും 3.5 ലക്ഷം രൂപ വീതവും അനുവദിച്ചു. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ മരത്താണി - കിടങ്ങഴി റോഡ്, വെട്ടിക്കുത്തിയാല്‍ - പുതുക്കണ്ണം എന്നീ റോഡുകള്‍ക്ക് നാല് ലക്ഷം രൂപ വീതവും കോഡൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെമ്മങ്കടവ് - ചോലക്കല്‍ - വലിയപറമ്പ് റോഡ്, ചെമ്മങ്കടവ് - ചോലക്കല്‍ - വലിയപറമ്പ് റോഡ്, ഈസ്റ്റ് കോഡൂര്‍ - എടാട്ട്പാറ റോഡ് എന്നിവയ്ക്ക് മൂന്നു ലക്ഷം രൂപ വീതവും അനുവദിച്ചു.
മഞ്ചേരി നഗരസഭയിലെ വട്ടപ്പാറ - തുപ്പിലാട്ട് കുന്ന് - പാലിക്കാട് റോഡ്, ചെകിരിയന്‍മൂച്ചി - മച്ചിങ്ങല്‍ റോഡ് എന്നിവയ്ക്ക്  നാലു ലക്ഷം രൂപ വീതവും  അനുവദിച്ചു. ആനക്കയം ഗ്രാമ പഞ്ചായത്തിലെ തയ്യില്‍ പടി - കൊക്കാട് റോഡ് റീടാറിങിന് 4.5 ലക്ഷം രൂപയും പെരിന്തല്‍മണ്ണ നഗരസഭയിലെ റോട്ടറി ക്ലബ് - ഗവ. കോളേജ് റോഡിന് മൂന്നു ലക്ഷം രൂപയും പുലാമന്തോള്‍ ഗ്രാമ പഞ്ചായത്തിലെ കെ.പി കുളമ്പ് - അമ്പലപടി റോഡിന് നാലു ലക്ഷം രൂപയും അനുവദിച്ചു.  വെള്ളപൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. 

date