പൊതുതിരഞ്ഞെടുപ്പ്: അച്ചടിശാല നടത്തുന്നവർ സത്യവാങ്മൂലം സൂക്ഷിക്കണം
ആലപ്പുഴ: പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ, മാവേലിക്കര ലോക്സഭ മണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാർഥിമാരോ അവരുടെ ഏജന്റുമാരോ സ്ഥാനാർഥികൾക്കായി മറ്റാരെങ്കിലുമോ രാഷ്ട്രീയ പാർട്ടികളോ പോസ്റ്റർ, ബാനർ മറ്റ് പ്രചാരണ സമാഗ്രികൾ എന്നിവ അച്ചടിക്കാൻ സമീപിക്കുന്ന പക്ഷം അച്ചടി ജോലി ഏൽപ്പിക്കുന്നവരിൽ നിന്ന് സത്യവാങ്ങ്മൂലം വാങ്ങി സൂക്ഷിക്കണം. അച്ചടിക്കുന്ന പ്രചാരണ സാമഗ്രികളിൽ അച്ചടി സ്ഥാപനം, പ്രസിദ്ധീകരിക്കുന്ന ആളിന്റെ പേരും വിലാസവും കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. കൂടാതെ രണ്ട് പകർപ്പും സത്യവാങ്ങ്മൂലത്തിന്റെ പകർപ്പും അച്ചടിസ്ഥാപനം പ്രവർത്തിക്കുന്ന പ്രദേശത്തെ നിയമസഭ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന അസി. എക്സ്പെൻഡീച്ചർ ഒബ്സർവർക്ക് മൂന്നു ദിവസത്തിനകം കൈമാറണം.
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ്് ആശുപത്രിയിലെ ആവശ്യത്തിനായി ഇൻജക്ഷൻ ഫ്രൂസ്മിഡ് 10 എം.ജി/ -15000 എണ്ണം വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 20 നകം സൂപ്രണ്ട്, മെഡിക്കൽ കോളജ്് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരം ഓഫീസിൽനിന്ന് പ്രവർത്തി സമയങ്ങളിൽ ലഭിക്കും.
ലാബ് ടെക്നീഷ്യൻ നിയമനം മാറ്റിവച്ചു
ആലപ്പുഴ: ജില്ല ആയുർവേദ ആശുപത്രിയിൽ ഒഴിവുള്ള ലാബ് ടെക്നീഷ്യൽ തസ്തികയിൽ ആശുപത്രി മാനേജ്മെന്റ് കമ്മറ്റി വഴി ദിവസവേതനാടിസ്ഥാനത്തിൽ ഇന്ന് (മാർച്ച് 12)നടത്താനിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ മാറ്റിവച്ചു.
വാഹനങ്ങളുടെ രജിസ്ട്രേഷൻ: താൽക്കാലിക രജിസട്രേഷൻകാർ 16നകം സ്ഥിരം രജിസ്ട്രേഷൻ ചെയ്യണം
ആലപ്പുഴ:പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ വാഹൻ സോഫ്റ്റ്വെയർ മുഖേന ദേശീയതലത്തിലെ ഏകികൃത സംവിധാനത്തിലേക്ക് മാറ്റുന്നതിനാൽ നിലവിലെ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് താൽക്കാലിക രജിസ്ട്രേഷൻ ചെയ്ത എല്ല വാഹനങ്ങളും മാർച്ച് 16നകം സ്ഥിരം രജിസ്ട്രേഷൻ ചെയ്യണമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
- Log in to post comments