ഇതര സംസ്ഥാന കുട്ടികൾക്കുള്ള പൾസ് പോളിയോ പരിപാടി
ആലപ്പുഴ: ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന് ഇവിടെ താമസിക്കുന്നതും സന്ദർശനത്തിന് എത്തിയവരും ആയ അഞ്ചു വയസ്സിൽ താഴെയുളള കുട്ടികൾക്കായി നടത്തിയ പൾസ് പോളിയോ പരിപാടിയിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിലായി 867 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ (ട്രാൻസിറ്റ് ബൂത്തുകൾ) എന്നിവിടങ്ങളിൽ സജ്ജീകരിച്ച ബൂത്തുകളിലൂടെയും, മൊബൈൽ ബൂത്തുകളിലൂടെയുമാണ് കുട്ടികൾക്ക് മരുന്ന് നൽകിയത്. ട്രാൻസിറ്റ് ബൂത്തുകൾ നാളെയും പ്രവർത്തിക്കും.
വാഹനങ്ങളുടെ രജിസ്ട്രേഷൻ: പരിശീലന പരിപാടി 14ന്
ആലപ്പുഴ:പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ വാഹൻ സോഫ്റ്റ്വെയർ മുഖേന ദേശീയതലത്തിലെ ഏകികൃത സംവിധാനത്തിലേക്ക് മാറ്റുന്നതിനാൽ ജില്ലയിലെ ഡീലർമാർക്ക് യൂസർ ഐഡി/പാസ് വേഡ് നൽകുന്നതിനും വാഹൻ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതിനെക്കുറിച്ച് പരിശീലന പരിപാടിയും മാർച്ച് 14ന് രാവിലെ 10ന് മജ്ലിസ് ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടക്കും. ഡീലർമാർ പങ്കെടുത്ത് യൂസർ ഐഡി/പാസ്വേഡ് കരസ്ഥമാക്കുകയും പരിശീലനം നേടുകയും ചെയ്തില്ലെങ്കിൽ ഡീലർമാർക്ക് രജിസ്ട്രേഷൻ സംബന്ധമായ ജോലിയും മാർച്ച് 18ന് ശേഷം നടത്താൻ സാധിക്കുയില്ലെന്ന് റീജിയണൽ ട്രാൻ
- Log in to post comments