ആന്റി ഡിഫേഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇന്നുമുതല്‍ രംഗത്ത്
രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച മുഴുവന്‍ കൊടി, തോരണങ്ങളും, ബോര്‍ഡുകളും ഉടന്‍ നീക്കം ചെയ്യണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. ഇന്നു മുതല്‍(മാര്‍ച്ച് 12) നീക്കം ചെയ്യാത്തവ കണ്ടെത്തി നീക്കുന്നതിന് ആന്റി ഡിഫന്‍സ്‌മെന്റ് സ്‌ക്വാഡ് രംഗത്തിറങ്ങും. ഇതിനായി ഒരു നിയോജകമണ്ഡലത്തില്‍ റവന്യു, പൊലീസ്, ആറുപേരു അടങ്ങുന്ന സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങും. നീക്കം ചെയ്യുന്നതിന്റെ ചെലവ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഈടാക്കും.
സ്വകാര്യ സ്ഥലത്ത് പരസ്യം സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട വ്യക്തിയില്‍ നിന്ന് അനുമതി വാങ്ങണം.ഗസ്റ്റ് ഹൗസ്,റസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ വി.ഐപികളുടെ താമസത്തിന് നല്‍കുമെങ്കിലും അവിടെ വെച്ച് രാഷ്ട്രീയ യോഗങ്ങളും ചര്‍ച്ചകളും അനുവദിക്കില്ല.മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പ്രചരണപരിപാടികള്‍ക്കായി വരുമ്പോള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്ന മെയ് 27 വരെ പെരുമാറ്റച്ചട്ടങ്ങള്‍ നിലനില്‍ക്കും. പെരുമാറ്റച്ചട്ടത്തിന്റെ നോഡല്‍ ഓഫീസര്‍ എ.ഡി.എം ടി.വിജയനാണ്.
യോഗത്തില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി.വേണുഗോപാല്‍, പി.എ മജീദ്, അഡ്വ.യു.എ ലത്തീഫ്, രവി മേലത്ത്, കെ.പി നാസര്‍, പി.എ മുഹമ്മദാലി, ജയരാജന്‍, ഇ.സി കുട്ടി, എം.സി ഉണ്ണികൃഷ്ണന്‍, അഷ്‌റഫ് ഒളവട്ടൂര്‍, അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, എ.ഡി.എം ടി. വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍ എം.കെ അനില്‍കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ എന്‍. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments