Skip to main content

കുട്ടികളെക്കുറിച്ചുള്ള സര്‍വ്വെ

17 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ജീവിത നിലവാരത്തെക്കുറിച്ച് പഠിക്കുന്നതിനായി ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് നടത്തുന്ന സര്‍വ്വെ ആരംഭിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ 15 വീതം വാര്‍ഡുകളിലാണ് സര്‍വ്വെ നടത്തുന്നത്. 2018 അടിസ്ഥാന വര്‍ഷമായി കണക്കാക്കിയാണ് സര്‍വ്വെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ജില്ലയിലെ തിരൂര്‍, മലപ്പുറം മുന്‍സിപ്പാലിറ്റികളിലെ തെരഞ്ഞെടുത്ത 15 വാര്‍ഡുകളില്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഉദ്യേഗസ്ഥര്‍ നേരിട്ട് ഗൃഹസന്ദര്‍ശനം നടത്തിയാണ് വിവരശേഖരണം നടത്തുന്നത്. കുട്ടികളുടെ ജീവിതാവസ്ഥകള്‍ മനസ്സിലാക്കാനും അതുവഴി മെച്ചപ്പെട്ട ജീവിതനിലവാരം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതിനും ലക്ഷ്യമാക്കിയാണ് ഈ സര്‍വ്വെ സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ജീവിതസൗകര്യങ്ങള്‍, വിദ്യഭ്യാസ സൗകര്യങ്ങള്‍, പഠനാവശ്യത്തിനു ലഭിക്കുന്ന ആനുകൂല്യങ്ങള്‍, ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ലഘുവായ ചോദ്യാവലിയാണ് ഇതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്. വിവരശേഖരണത്തിന് എത്തുന്ന ഉദ്യേഗസ്ഥര്‍ക്ക് സത്യസന്ധമായ വിവരങ്ങള്‍ നല്‍കി ഈസര്‍വ്വെയുമായി സഹകരിക്കണമെന്ന് മലപ്പുറം ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.എസ.് ഷിബുകുമാര്‍ അഭ്യര്‍ത്ഥിച്ചു.

 

date