Skip to main content

വിവിപാറ്റ് എന്തെന്ന് മനസിലാക്കാം;  വോട്ടിംഗ് പരിശീലിക്കാം

 

            ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം മനസിലാക്കാനും വോട്ടു ചെയ്ത് പരിശീലിക്കാനും സമ്മതിദായകര്‍ക്ക് അവസരം.  വി-വി പാറ്റ് ( വോട്ടര്‍ വെരിഫൈയബിള്‍ ഓഡിറ്റ് പേപ്പര്‍ ട്രയല്‍) സംവിധാനത്തോടെയുള്ള വോട്ടിംഗ് പരിശീലനമാണ് കളക്ട്രേറ്റ് കവാടത്തില്‍ തിരഞ്ഞെടുപ്പ് വിഭാഗം സജ്ജമാക്കിയിരിക്കുന്നത്.

   

   പൊതു ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി ഏപ്രില്‍ 22 വരെ ഈ സേവനം ലഭ്യമാണെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ്‌കുമാര്‍ അറിയിച്ചു. ആദ്യ ദിനത്തില്‍ നിരവധി പേര്‍  വോട്ട് ചെയ്യാനെത്തി.

 

    വോട്ട് രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദത്തോടൊപ്പം ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ വിവി പാറ്റ് മെഷീനില്‍ ഏഴ് സെക്കന്‍ഡ്  തെളിയും. വി-വി പാറ്റില്‍ പ്രിന്റ് ചെയ്യുന്ന  സ്ലിപ് മെഷീനുള്ളില്‍ തന്നെ ശേഖരിക്കാനും സംവിധാനമുണ്ട്.  

   ഒരു മെഷീനില്‍ നോട്ടയ്ക്കു പുറമെ പരമാവധി 15 സ്ഥാനാര്‍ഥികളുടെ പേരു രേഖപ്പെടുത്താം. ബാലറ്റിംഗ് യൂണിറ്റുമായി ബന്ധിപ്പിച്ച പ്രിന്ററും വി.എസ്.ഡി .യു യൂണിറ്റും അടങ്ങുന്നതാണ് വിവി പാറ്റ് സംവിധാനം. 

                                                             (കെ.ഐ.ഒ.പി.ആര്‍ 458/19)

 

date