Skip to main content

മോയിന്‍കുട്ടി വൈദ്യര്‍അക്കാദമിയില്‍ നാടന്‍ കലാ പരിശീലന കേന്ദ്രം സ്ഥാപിക്കും

സംസ്ഥാന സാംസ്‌കാരികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊണ്ടോട്ടിമഹാകവി മോയിന്‍കുട്ടി വൈദ്യര്‍മാപ്പിളകലാഅക്കാദമിയില്‍ നാടന്‍ കലാ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നു. കേന്ദ്രത്തിനായി ടി.വി ഇബ്രാഹിംഎം എല്‍ എ യുടെമണ്ഡലംആസ്തിവികസന ഫണ്ടില്‍ നിന്ന് 45 ലക്ഷംരൂപ അനുവദിച്ചു. നാടന്‍കലാ പരിശീലനങ്ങള്‍ അക്കാദമിയില്‍ സംഘടിപ്പിക്കാറുണ്ടെങ്കിലുംസ്ഥിരം ക്ലാസ്സ് മുറികള്‍ഇല്ലാത്തതിനാല്‍ പ്രയാസം അനുഭവപ്പെട്ടിരുന്നു. ഇതിനൊരു പരിഹാരംകാണുക എന്ന ഉദ്ദേശത്തില്‍ ഈ ഫണ്ട് ഉപയോഗിച്ച്സ്ഥിരം ക്ലാസ്സ്മുറികള്‍ നിര്‍മ്മിക്കും. മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, കോല്‍ക്കളി, ദഫ്മുട്ട്, അറബനമുട്ട്, ഒപ്പന തുടങ്ങിയ നാടന്‍ കലകളുടെ പരിശീലനമാണ്‌കേന്ദ്രത്തില്‍ നടക്കുക. പ്രവര്‍ത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ തദ്ദേശസ്വയംഭരണവകുപ്പ് എക്‌സിക്യൂട്ടീവ്എഞ്ചിനീയറെചുമതലപ്പെടുത്തി.

 

date