പടിഞ്ഞാറേക്കരഉണ്യാല്തീരദേശപാത പ്രവര്‍ത്തനങ്ങളുടെഉദ്ഘാടനം മന്ത്രി ജി.സുധാകരന് നിര്‍വ്വഹിച്ചു
കേരളത്തിന്റെ ഗതാഗത-ടൂറിസം മേഖലക്ക് അനന്യ സാധ്യതകളുമായി സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ തീരദേശ ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത്വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍വ്വഹിച്ചു. പടിഞ്ഞാറേക്കര-ഉണ്യാല്തീരദേശപാതയുടെ പ്രവൃത്തിഉദ്ഘാടനമാണ് മന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വ്വഹിച്ചത്. കൂട്ടായി എസ്.എച്ച്.എംയു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടിജലീല്‍ അധ്യക്ഷത വഹിച്ചു. മുമ്പൊരു സര്‍ക്കാരിനും തുടങ്ങിവെക്കാന്‍ പോലും സാധിക്കാതെ പോയ പദ്ധതിയാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നതെന്ന്ഉദ്ഘാടനം നിര്‍വ്വഹിച്ച മന്ത്രി ജി. സുധാകരന് പറഞ്ഞു. തീരദേശപാതയുടെസംസ്ഥാനത്തെ തന്നെ ആദ്യ പ്രവൃത്തി ഉദ്ഘാടനമാണ് ജില്ലയില്‍ നടക്കുന്നതെന്നും ഇത്ചരിത്ര മുഹൂര്‍ത്തമാ ണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പടിഞ്ഞാറേക്കരയിലെടൂറിസം സാധ്യതകള്ക്ക്ആക്കം കൂട്ടാന്‍ പുതിയ പാതവരുന്ന തോടെ സാധ്യമാകുമെന്ന്ചടങ്ങില് അധ്യക്ഷതവഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടിജലീല്‍ പറഞ്ഞു. സര്ക്കാര്എന്തെങ്കിലും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടു ണ്ടെങ്കില്അത് പൂര്‍ത്തിയാക്കുകതന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സഞ്ചാരികളെ ആകര്‍ഷിക്കു ന്നതിനായി പടിഞ്ഞാറേക്കര ബീച്ചില്സൂര്യാസ്തമയമുനമ്പ് എന്ന പുതിയ പദ്ധതിക്ക് രൂപ രേഖതയ്യാറാക്കിയതായി പറഞ്ഞ മന്ത്രി ജങ്കാര്സര്വ്വീസ് പുനരാരംഭിച്ച കാര്യവും ഓര്‍മ്മപ്പെടുത്തി.
പഴയടിപ്പു സുല്‍ത്താന്‍ റോഡായ പടിഞ്ഞാറേക്കര മുതല്‍ ഉണ്യാല്വരെയുള്ള 15 കിലോ മീറ്റര്‍ തീരദേശ പാതയില്വാഹന ഗതാഗതത്തിന് പുറമെസൈക്കിള് യാത്രികര്‍ക്കും കാല് നടയാത്രക്കാര്‍ക്കായി പ്രത്യേക നടപ്പാതയുംഉള്പ്പടെ 14 മീറ്ററാണ് വീതി. തവനൂര്‍, തിരൂര്‍, താനൂര്മണ്ഡലങ്ങളിലുള്ളവര്ക്ക്ഏറെഗുണകരരമാകുന്ന പദ്ധതി 18 മാസങ്ങള്‍ക്കകം പണി പൂര്‍ത്തീകരിക്കും. തീരദേശ ഹൈവേയില്‍ ഉള്‍പ്പെടുത്തി കിഫ്ബി വഴി 52.78 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ബസ്കാത്തിരിപ്പ് കേന്ദ്രങ്ങള്‍ റോഡ്സുരക്ഷാ ക്രമീകരണങ്ങള്‍, ഓവുപാലങ്ങള്‍, ഓടകള്‍, സംരക്ഷണഭിത്തികള്എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിരവധി പാലങ്ങളുംമേല്പ്പാലങ്ങളുംഉള്പ്പടെയുള്ളതീരദേശ പാതയുടെമൊത്തം നിര്‍മ്മാണത്തിനായി 6500 കോടി രൂപയാണ്സര്‍ക്കാര്‍ ബജറ്റില്വകയിരുത്തിയിട്ടുള്ളത്. തീരദേശ പാതയിലുടനീളം സൈക്കിള്‍, കാല്‍നടയാത്രികര്‍ക്കായി പ്രത്യേകം വഴിയൊരുക്കുന്നുണ്ടെന്നത് പാതയുടെടൂറിസം സാധ്യകള്‍ക്ക് നിറം പകരും.
പരിപാടിയില്‍ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിതകിഷോര്, മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ഹാജറമജീദ്, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പിമെഹറുന്നിസ, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത്വൈസ് പ്രസിഡന്റ് കെ.വി സിദ്ധീഖ്, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് അംഗംകൂട്ടായി ബഷീര്‍, തിരൂര്‍ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി. നസറുള്ള, മംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം. ഷിജു, മത്സ്യഫെഡ്ഡയറക്ടര്കെ.വി.എം ഹനീഫ മാസ്റ്റര്‍, സി.എം പുരുഷോത്തമന് മാസ്റ്റര്‍, ആര്. മുഹമ്മദ്ഷാ, കെ.ആര്.എഫ്.ബി ചീഫ്എഞ്ചിനീയര്‍ വി.വി ബിനു, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്കെ. മുഹമ്മദ് ഇസ്മയില്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഗോപന് മുക്കോലത്ത്എന്നിവര് പങ്കെടുത്തു.
- Log in to post comments