Skip to main content

അബൂബക്കര്‍ക്കാന്റെചായക്കടയിലെ പറ്റുകാരനായി മന്ത്രി

തന്റെ പതിവ്ചായയുംഉള്ളിവടയുംചോദിച്ച് മന്ത്രി ഡോ.കെ.ടി ജലീല്‍ എത്തിയപ്പോള്‍ കൂട്ടായിക്കാരന്‍ അബൂബക്കര്‍ക്ക ഒന്ന്‌വിഷമിച്ചു. വേറൊന്നുമല്ല ഉള്ളിവടവൈകുന്നേരമേ ഉണ്ടാക്കാറുള്ളൂ. പക്ഷേ മന്ത്രിക്ക് പരിഭവമില്ല. ജിലേബിയും ചായയുമാക്കാമെന്ന് പറഞ്ഞ് കുശലാന്വേഷണമായി. കഴിഞ്ഞ പതിനൊന്ന് കൊല്ലമായി കൂട്ടായി അങ്ങാടിയില്‍ ചായക്കട നടത്തുന്ന അബൂബക്കറിന്റെ കടയില്‍ എം.എല്‍.എ ആയിരിക്കുമ്പോള്‍ മുതല്‍ ആ വഴി പോയാല്‍ ഒരുചായ പതിവുള്ളതാണ്. മൂപ്പര്‍ക്ക് കട്ടനനൊന്നും വേണ്ട, നല്ല പാലൊഴിച്ച മധുരംകൂട്ടിയചായയാണ്ഇഷ്ടം. മന്ത്രിയായിട്ടും ആ പതിവൊന്നുംതെറ്റിച്ചിട്ടില്ലെന്ന് അബൂബക്കര്‍ക്ക എന്ന 64 കാരന്‍ അഭിമാനത്തോടെ പറയുന്നു.

 

date