Skip to main content

വളാഞ്ചേരിയില്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ സബ്‌സെന്റര്‍ ആരംഭിക്കും: മന്ത്രി ഡോ. കെ.ടിജലീല്‍

 

സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ സബ്‌സെന്റര്‍ വളാഞ്ചേരിയില്‍ ആരംഭിക്കാന്‍ ശ്രമിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ഡോ. കെ.ടിജലീല്‍ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിലുള്ള യുവതീ യുവാക്കള്‍ക്ക്മത്സരപ്പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി വളാഞ്ചേരിയില്‍ അനുവദിച്ച ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌സംസാരിക്കുകയായിരുന്നുഅദ്ദേഹം. നാടിനും സമൂഹത്തിനും ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുകയാണ് ജനപ്രതിനിധികളുടെ ദൗത്യം. നാടിനായി തനിക്കാവുന്നതെല്ലാം ചെയ്യും. വലിയരീതിയിലുള്ള സാമൂഹ്യമുന്നേറ്റം നടക്കുമ്പോഴും പ്രതിലോമശക്തികള്‍ നാടിനെ പിന്നോട്ടു നയിക്കാന്‍ ശ്രമിക്കുകയാണെന്നും ലിബറലുകളെന്ന് നാം കരുതിയിരുന്നവര്‍ സങ്കുചിതരും, സങ്കുചിതരെന്ന് നാം കരുതിയവര്‍ ലിബറലുകളും ആകുന്ന അവസ്ഥയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയുടെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് കോച്ചിങ് സെന്റര്‍ ഉദ്ഘാടനം നടന്നത്. എം.ഇ.എസ്‌കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ റുഫീന, നഗരസഭാ കൗണ്‍സിലര്‍മാരായ ടി.പി അബ്ദുല്‍ഗഫൂര്‍, പി.പിഹമീദ്, ന്യൂനപക്ഷ വകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി മൊയ്തീന്‍കുട്ടി, തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ വി.പിസകറിയ, കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.പി ഹസ്സന്‍ ഹുസൈന്‍ രണ്ടത്താണിതുടങ്ങിയവര്‍സംസാരിച്ചു.

 

date