സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുവാന്‍ ശ്രമിക്കും - മന്ത്രി ഡോ.കെ.ടിജലീല്‍
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ആവശ്യക്കാര്‍ഏറുകയാണങ്കില്‍ ആനുബാധികമായി സ്‌കോളര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കുവാന്‍ ശ്രമിക്കുമെന്ന് ഉന്നത വിദ്യഭ്യാസവകുപ്പ് മന്ത്രി ഡോ .കെ. ടി .ജലീല്‍. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌വഴി നടപ്പിലാക്കുന്ന കമ്പനി സെക്രട്ടറിഷിപ്പ്, കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ടന്‍സി, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി സ്‌കോളര്‍ഷിപ്പ് സകീമിന്റെ സംസ്ഥാന തലഉദ്ഘാടനം എടപ്പാള്‍ ബി.സി അക്കാദമി ക്യാമ്പസ്സില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എം.എ /സി എ/സിഎസ്എന്നികോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെദാരിദ്ര്യരേഖക്ക്താഴെയുള്ളകുടുബങ്ങളിലെവിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോര്‍ളര്‍ഷിപ്പ് നല്‍കുന്നത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌കെ .ലക്ഷ്മി അധ്യക്ഷയായചടങ്ങില്‍ ന്യൂനപക്ഷ ഡയറക്ടര്‍ഡോ. എ.ബി മൊയിദീന്‍കുട്ടി, പി പി ബിജോയ്, ശ്രിമതി ശ്രീജ പാറയ്ക്കല്‍,അഡ്വക്കേറ്റ് പി.പി.മോഹന്‍ദാസ്‌ദേവികുട്ടി, എം ബി ഫൈസല്‍, ശാഹുല്‍ഹമീദ്, ബിനീഷ് ഏനാമാക്കല്‍, എംമുസ്തഫ, പ്രൊഫസര്‍ മുഹമ്മദ് ഇക്ബാല്‍എന്നിവര്‍സംസാരിച്ചു.
- Log in to post comments