Skip to main content

ഐ.സി.ഡി.പിസബ്ബ്‌സെന്റര്‍ഉദ്ഘാടനം ചെയ്തു

പെരിന്തല്‍മണ്ണ നഗരസഭയില്‍മൃഗസംരക്ഷണംലക്ഷ്യംവച്ച് നിര്‍മ്മിച്ച സബ്ബ് സെന്റര്‍  ഉദ്ഘാടനം ചെയ്തു. വളര്‍ത്തു മൃഗങ്ങള്‍ അടക്കമുള്ള മൃഗങ്ങളുടെ ആരോഗ്യ പരിപാലനത്തില്‍ പ്രാഥമിക പരിശോധന, കുത്തിവെപ്പ് എന്നിവയ്ക്കു വേണ്ടിയുള്ള കേന്ദ്രമാണ് 13-ാം വാര്‍ഡായ മനപ്പടിയില്‍ഒരുങ്ങിയത്.    നഗരത്തിലെ വെറ്റിനറി ഹോസ്പിറ്റലിന്റെകീഴിലായാണ്‌സബ്ബ്‌സെന്റര്‍ പ്രവര്‍ത്തിക്കുക. ക്ഷീര - കോഴി കര്‍ഷകര്‍ ഏറെയുള്ള പാതായ്ക്കരമേഖലയിലെകര്‍ഷകര്‍ക്ക്‌സെന്ററിന്റെ  പ്രവര്‍ത്തനം ഏറെഗുണം ചെയ്യും. 10 ലക്ഷംരൂപ  ചെലവിലാണ് നിര്‍മ്മാണം.
സെന്ററിനോടനുബന്ധിച്ച് അഞ്ചുലക്ഷംരൂപ ചിലവില്‍ മിനി പ്ലേ ഗ്രൗണ്ട്കം സാംസ്‌കാരിക കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. പാതാക്കരമനയിലെ  പി.എം പരമേശ്വരന്‍ നമ്പൂതിരിപ്പാട് സൗജന്യമായി നല്‍കിയസ്ഥലത്താണ് ഈ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സാംസ്‌കാരികകേന്ദ്രത്തിന് പി.എം  പരമേശ്വരന്‍ നമ്പൂതിരിപ്പാട് സ്മാരകംഎന്ന് നാമകരണംചെയ്തിട്ടുണ്ട്.
ഐ.സി.ഡി.പി സെന്റര്‍, സാംസ്‌കാരികകേന്ദ്രം കം മിനി പ്ലേ ഗ്രൗണ്ട്എന്നിവയുടെയും 18 ലക്ഷംരൂപ ചിലവില്‍ നവീകരിച്ച ഈ ഭാഗത്തേക്കുള്ള പൊള്ളഹെല്‍ത്ത്‌സെന്റര്‍റോഡിന്റെയുംഉദ്ഘാടനം  നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരസമിതി ചെയര്‍മാന്‍ കെ.സി മൊയ്തീന്‍കുട്ടി അധ്യക്ഷനായി. സ്ഥിരസമിതി ചെയര്‍മാന്‍മാരായ പി.ടിശോഭന, പത്തത്ത് ആരിഫ്, രതിഅല്ലക്കാട്ടില്‍, നഗരസഭ സെക്രട്ടറിഎസ്. അബ്ദുല്‍സജിം, ഓവര്‍സിയര്‍ കുഞ്ഞാലന്‍ ,പി.എം നാരായണന്‍ നമ്പൂതിരിപ്പാട്, കെ ഉണ്ണികൃഷ്ണന്‍, കെ.സുബ്രഹ്മണ്യന്‍, കെ.പ്രേമദാസന്‍ ,വാര്‍ഡ്കൗണ്‍സിലര്‍കെ.നിര്‍മ്മല, പി.ശ്രീനിവാസന്‍ തുടങ്ങിയവര്‍സംസാരിച്ചു.

 

date