Skip to main content

നാട്ടാന പരിപാലനം: ശില്പശാലയും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു

 

നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് ജില്ലാ തല ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഡോക്യുമെന്ററി പ്രദര്‍ശനവും ശില്പശാലയും സംഘടിപ്പിച്ചു. ശില്പശാലയും ഡോക്യുമെന്ററി പ്രദര്‍ശനവും മലപ്പുറം ടൗണ്‍ഹാളില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു.

സംഗീത അയ്യര്‍ സംവിധാനം ചെയ്ത ഗോഡ്സ് ഇന്‍ ഷാക്കിള്‍സ് (ദൈവങ്ങള്‍ കൂച്ചുചങ്ങലയില്‍) എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിച്ചത്. ആനകളുടെ ജൈവപരവും മനശ്ശാസ്തരപരവുമായ സവിശേഷതകള്‍, നാട്ടാനകള്‍ നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ എന്നിവ വരച്ചുകാട്ടുന്നതാണ് ഡോക്യുമെന്ററി. ആനകള്‍ ഏത് രീതിയില്‍ സംരക്ഷിക്കപ്പെടണം എന്നത് സംബന്ധിച്ച നിര്‍ദേശവും ചിത്രത്തിലൂടെ സംഗീത അയ്യര്‍ മുന്നോട്ടുവെക്കുന്നു.

വനം, മൃഗസംരക്ഷണം എന്നീ വകുപ്പുകള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍, ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുമ്പോള്‍  പാലിക്കേണ്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജോസ് മാത്യൂ വിശദീകരിച്ചു. വിവിധ വകുപ്പുകളും ഉത്സവക്കമ്മിറ്റി  ഭാരവാഹികളും ആന ഉടമകളും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നാട്ടാന പരിപാലന നിയമങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

 

date