Skip to main content

പൊതുജന സഹകരണത്തോടെ നൂതന സംവിധാനങ്ങളൊരുക്കി പെരിന്തല്‍മണ്ണ സബ്ട്രഷറി

പെരിന്തല്‍മണ്ണ സബ്ട്രഷറി ട്രഷറിയില്‍ ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കി. അകാലത്തില്‍ പൊലിഞ്ഞ  ട്രഷറി ജീവനക്കാരനും സാമൂഹിക പ്രവര്‍ത്തകനുമായ പി.ടി അരുണ്‍ കുമാറിന്റെ ഓര്‍മ്മക്കായി ട്രഷറിയില്‍ ലൈബ്രറി പ്രവര്‍ത്തനവും തുടങ്ങി. സിസിടിവി ക്യാമറയും സ്ഥാപിച്ചു. ട്രഷറി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍ ഉദ്ഘാടനം ചെയ്തു. മഞ്ഞളാം കുഴി അലി എം എല്‍ എ അധ്യക്ഷനായി. ട്രഷറി ഡെവലപ്പ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ ശ്രീധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി രമേശന്‍, വി.സി ശങ്കരനാരായണന്‍, കെ.പി ജാഫര്‍, മാങ്ങോട്ടില്‍  ബാലകൃഷ്ണന്‍, എന്‍.പി ഉണ്ണികൃഷ്ണന്‍, എ.ഡി.പി.ഒ പ്രസാദ്, പി രാധാകൃഷ്ണന്‍ , കെ മൊയ്തുട്ടി എന്നിവര്‍ സംസാരിച്ചു. ട്രഷറി ഓഫീസര്‍ ജാഫര്‍ കെ കക്കൂത്ത് സ്വാഗതവും ഡെവലപ്പ് മെന്റ് കമ്മിറ്റി കണ്‍വീനര്‍ വി കേശവദാസ് നന്ദിയും പറഞ്ഞു.

 

date