അസിസ്റ്റന്റ് ക്വാളിറ്റി അഷുറന്‍സ് ഓഫീസര്‍ തസ്തികയില്‍ നിയമനം
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ അസിസ്റ്റന്റ് ക്വാളിറ്റി അഷുറന്‍സ് ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ (റഗുലര്‍) ബിരുദാനന്തര ബിരുദവും (എം.എച്ച്.എ അല്ലെങ്കില്‍ എം.എസ്.സി എച്ച്.എ) കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2019 ഒന്നിന് 40 വയസ്സ് കവിയരുത്. ശമ്പളം : 25000. താത്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം മാര്‍ച്ച് ഏഴ് രാവിലെ 11ന് മലപ്പുറം സിവില്‍ സ്റ്റേഷന് ബി-3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ജില്ലാ ഓഫീസുമായോ ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം. ഫോണ്‍ 0483 2730313, 9946000438
- Log in to post comments