Skip to main content

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

 

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഐ.സി .ഡി .എസും പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തും സംയുക്തമായി നിര്‍മ്മിച്ച പൊട്ടിപ്പാറ അങ്കണവാടി  കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കെ.ജയറാം നിര്‍വ്വഹിച്ചു. മങ്കട ബ്ലോക്കില്‍  തന്നെ തൊഴിലുറപ്പ് പദ്ധതിയില്‍ നിമ്മിച്ച ആദ്യത്തെ അങ്കണവാടിയാണിത്. പലയക്കോടന്‍ മുഹമ്മദാജി സൗജന്യമായി നല്‍കിയ ആറു സെന്റ് സ്ഥലത്താണ് അങ്കണവാടി നിര്‍മ്മിച്ചിട്ടുള്ളത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.നജ്മുന്നീസ്സ അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി ചെയര്‍മാന്‍മാരായ പി.ടി.ബഷീര്‍, എം.സുജാത, പി.കെ.ആലി, അസി സെക്രട്ടറി  ആര്‍. രാജേഷ്, തൊഴിലുറപ്പ് ഓഫീസര്‍ കെ. മന്‍സൂര്‍, സൂപ്പര്‍വൈസര്‍ കെ.ശൈലജ, വാര്‍ഡ് മെമ്പര്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു. അങ്കണവാടിയിലെ ആദ്യകാല ടീച്ചര്‍ ആയിരുന്ന സി. കുഞ്ഞിമാളു ടീച്ചറെ ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് അങ്കണവാടി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി .

 

date