Skip to main content

വാഹന രജിസ്‌ട്രേഷന്‍ പരിവാഹന്‍  സോഫ്ട്‌വെയറിലേക്ക് മാറുന്നു

 

ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ മാര്‍ച്ച് 18 മുതല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതി പ്രകാരം പരിവാഹന്‍ സോഫ്റ്റ് വെയറിലേക്ക് മാറുന്നു. നിലവില്‍ പുതിയ വാഹനങ്ങള്‍ വാങ്ങി രജിസ്റ്റര്‍ ചെയ്യാതെ സൂക്ഷിച്ചിട്ടുള്ളവര്‍  ഈ മാസം 18നുള്ളില്‍ പ്രസ്തുത വാഹനങ്ങള്‍  ആര്‍.ടി ഓഫീസുകളില്‍ ഹാജരാക്കി രജിസ്റ്റര്‍ ചെയ്ത് വാങ്ങണം. 18നു ശേഷം താല്‍ക്കാലിക രജിസ്‌ട്രേഷന്‍ തീരുന്ന വാഹനങ്ങളും ഇപ്രകാരം 18ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. വാഹന്‍ 4 സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കിയശേഷം ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സാങ്കേതിക തടസ്സം നേരിടാവുന്നതാണെന്ന് ഇടുക്കി റിജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആര്‍. രാജീവ് അറിയിച്ചു.

date