Skip to main content

എളമരം കടവ് പാലം ശിലാസ്ഥാപനം അഞ്ചിന്

കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതിന് വാഴക്കാട്, മാവൂര്‍ ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെടുന്ന എളമരം കടവില്‍ ചാലിയാറിനു കുറുകെ പാലം നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം മാര്‍ച്ച് അഞ്ചിന് വൈകീട്ട് അഞ്ചിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വ്വഹിക്കും. ടി.വി.ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പി മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.രാഘവന്‍, എളമരം കരീം, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.ടി.എ.റഹീം എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.
കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി 11 ആണ്  ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി. ഫെബ്രുവരി 13 ന് ടെക്‌നിക്കല്‍ ബിഡും ഫെബ്രുവരി 23 ഫിനാന്‍ഷ്യല്‍ ബിഡും തുറക്കും. എളമരം കടവില്‍ പാലം നിര്‍മിക്കുന്നതോടെ ഇരു ജില്ലകളിലുമുള്ളവരുടെ  ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടും. കോഴിക്കോട്ട് നിന്നും മെഡിക്കല്‍ കോളേജില്‍ നിന്നും മലപ്പുറത്തേക്കും പാലക്കാട് ഭാഗത്തേക്കുമെല്ലാമുള്ള ദൂരം കുറയും. വയനാട് ഭാഗത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള  യാത്രയും എളുപ്പമാകും.

 

date