Post Category
തൊഴിലുറപ്പ് പദ്ധതി: ഉച്ചവിശ്രമ സമയം കൂട്ടാന്‍
തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ഉച്ച വിശ്രമസമയം മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ചതായി എം.ജി.എന്‍.ആര്.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.
വേനല്‍ച്ചൂട് കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതം ഉണ്ടാകാനുളള സാധ്യത പരിഗണിച്ചാണ് ഉച്ചവിശ്രമസമയം കൂട്ടുന്നത്. പകല്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ഉച്ച തിരിഞ്ഞ് മൂന്നു വരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കാം. നിശ്ചിത പ്രവൃത്തിയുടെ അളവിലും സമയത്തിലും മാറ്റം വരുത്താതെ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയുളള സമയത്തിനുളളില്‍ ജോലി സമയം ആവശ്യാനുസരണം പുന:ക്രമീകരിക്കാവുന്നതാണ്. തൊഴിലിടങ്ങളില്‍ ആവശ്യമായ കുടിവെളളം, ഷെഡ്, ഫസ്റ്റ് എയ്ഡ് എന്നിവ നിര്‍ബന്ധമായും ഉറപ്പ് വരുത്തണമെന്നും ലേബര്‍ ഓഫീസര്‍ നിര്‍ദേശം നല്കി.
date
- Log in to post comments