Skip to main content

49 പേര്‍ക്ക് രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റിന് അനുമതി 

 

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ നിയമപരമായ രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റിന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നാഷണല്‍ ട്രസ്റ്റ് അദാലത്തില്‍ 49 പേര്‍ക്ക് അനുമതി നല്‍കി. അര്‍ഹതപ്പെട്ട ആശ്വാസകിരണം വികലാംഗപെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, റേഷന്‍കാര്‍ഡ്, തുടങ്ങിയ  ആനുകൂല്യങ്ങളും ക്ഷേമ കാര്യങ്ങളും ലഭിക്കാത്തവര്‍ക്ക് അത് ലഭ്യമാക്കുന്നതിനായി ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥ•ാരെ ചുമതലപ്പെടുത്തി. ഭിന്നശേഷിക്കാരായ നാല്പേരുടെ സ്വത്ത് സംബന്ധമായ അപേക്ഷകള്‍ നിയമപരമായ പരിഗണനക്ക് വിട്ടു. സഹോദരങ്ങള്‍ സംരക്ഷണം എറ്റെടുക്കാന്‍ തയ്യറാകാത്ത അഷ്റഫ് കലുക്കര എന്ന ഭിന്നശേഷിക്കാരന്റെ സംരക്ഷണം കോഴിക്കോട് ഹ്യുമാനിറ്റി ലൈഫ് കെയര്‍ ഹോമിനെ ചുമതലപ്പെടുത്തി.
നാഷണല്‍ ട്രസ്റ്റ് ജില്ലാ ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, നാഷണല്‍ ട്രസ്റ്റ് ജില്ലാ കണ്‍വീനറും സംസ്ഥാന തല കമ്മിറ്റി മെമ്പറുമായ  പി.സിക്കന്തര്‍,  ഡോക്ടര്‍ പി ഡി ബെന്നി, ഡി.എം.ഒ. ഡോ.സരളാ നായര്‍, കോഴിക്കോട് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന്‍, സാമുഹ്യ നീതി ഓഫീസര്‍ സി.കെ ഷീബാ മംതാസ്, സീനിയര്‍ സൂപ്രണ്ട് പി പരമേശ്വരന്‍, ഡിസ്ട്രിക് രജിസ്ട്രാര്‍ പി. വിലാസിനി,  ഡിസ്ട്രിക് ലോ ഓഫീസര്‍ എന്‍.വി.സന്തോഷ്,  കോര്‍പ്പറേഷന്‍ പ്ലാനിംങ്ങ് ഓഫീസര്‍ എന്‍.വി.സുജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

date