Skip to main content

ലോക്‌സഭ തിരഞ്ഞെടുപ്പ് : പ്രത്യേക യോഗം ചേര്‍ന്നു.

 

 

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക്  നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി പ്രത്യേക യോഗം ചേര്‍ന്നു. ജില്ലാകലക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമുള്ള പെരുമാറ്റചട്ടം, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം, പരാതികളും നിര്‍ദ്ദേശങ്ങളും, നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍, ബൂത്തുകള്‍ തുടങ്ങിയവ സംബന്ധിച്ച് വിശദീകരണം നല്‍കി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംശയ നിവാരണങ്ങള്‍ക്കും പരാതി പരിഹാരങ്ങള്‍ക്കുമായി   ഏഴു  നിയമസഭ മണ്ഡലങ്ങളിലും എ ആര്‍ ഒ മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച്  അതത് എ ആര്‍ ഒ മാര്‍ക്ക് അല്ലെങ്കില്‍ എ ഡി എമ്മിന്്് പരാതി സമര്‍പ്പിക്കാം. എം സി സി ടീം, ഡിഫേഴ്സ്മെന്റ് സ്‌ക്വാഡ്, എ ആര്‍ ഒ യുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌ക്വാഡിന്റെ നോഡല്‍ ഓഫീസര്‍ എ ഡി എം ആണ്.

മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 4 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ്  മൂന്ന് മണിവരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം. നാമനിര്‍ദ്ദേശ പത്രികകള്‍ ജില്ലാ വരണാധികാരിക്കൊ   അദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രത്യേക  ചുമതല നല്‍കിയിട്ടുള്ള ഇടുക്കി ആര്‍ ഡി ഒ ക്കൊ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ മൂന്ന് വാഹനങ്ങള്‍ക്ക് മാത്രമാണ് കലക്ട്രേറ്റ് കോമ്പൗണ്ടില്‍ പ്രവേശനം ഉള്ളൂ. പത്രിക സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമെ പ്രവേശിക്കാവൂ. സ്ഥാനാര്‍ത്ഥിക്ക് നാലുസെറ്റ് പത്രികകള്‍വരെ നല്‍കാം.

സ്ഥാനാര്‍ത്ഥികള്‍ ക്രമിനല്‍  കേസുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവ സംബന്ധിച്ച് സത്യവാങ്മൂലം ഫോം 26ല്‍ രേഖപ്പെടുത്തി നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കണം. പത്രികകളുടെ സൂഷ്മ പരിശോധന ഏപ്രില്‍ അഞ്ചും പിന്‍വലിക്കാനുള്ള തിയതി ഏപ്രില്‍ എട്ടുമാണ്. എഴുപത് ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ചെലവഴിക്കാവുന്ന തുക. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം ജനറല്‍ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍് കെട്ടിവെയ്ക്കേണ്ട തുക.

 

ജില്ലയിലെ പൊതുസ്ഥലങ്ങളിലെ മുഴുവന്‍ ഫ്ളക്സുകളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ഉണ്ടാകണമെന്നും സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകളുടെ അനുമതി രേഖകള്‍ സ്വകാഡ് ആവശ്യപ്പെടുന്നതനുസരിച്ച് നല്‍കണമെന്നും തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഹരിത പെരുമാറ്റചട്ടം  പാലിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.  കലക്ട്രേറ്റ് എന്‍ ഐ സി ഹാളില്‍ നടന്ന യോഗത്തില്‍   സബ്കലക്ടര്‍ ഡോ.രേണു രാജ്, എ ഡി എം അനില്‍ ഉമ്മന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജോസ് ജോര്‍ജ്, ആര്‍ ഡി ഒ എം പി വിനോദ,് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മാത്യു വര്‍ഗ്ഗീസ്, എം.ഡി അര്‍ജ്ജുനന്‍, എം.ജെ. മാത്യു, അനില്‍ കൂവപ്ലാക്കല്‍, സി.ഡി. ദേവസ്യ, സണ്ണി ഇല്ലിക്കല്‍,  എ ആര്‍ ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ചുമതലപെടുത്തിയ എ ആര്‍ ഒമാര്‍

 

1.ദേവികുളം : ഡോ. രേണുരാജ് ( സബ്കലക്ടര്‍) 9447026452,8075546714

2.തൊടുപുഴ:   എന്‍ പി വിനോദ ്(ആര്‍ ഡി ഒ) 9497288401,9447051401

3.മൂവാറ്റുപുഴ: ആഷ സി എബ്രഹാം( ആര്‍ ഡി ഒ മൂവാറ്റുപുഴ)9496273064,9447089371

4.പീരുമേട്: രാജു ജി ( എ സി എസ് ഒ, കുമളി) 9447102298,8547610066

5.ഇടുക്കി: എലിസബത്ത് മാത്യൂ,( ഡെപ്യൂട്ടി കലക്ടര്‍)8547610065,9746728353

6.ഉടുമ്പന്‍ചോല: ആന്റണി സ്‌കറിയ (ഡെപ്യൂട്ടി കലക്ടര്‍) 8547610063,9447787877

7.കോതമംഗലം: ജോജു പി പി (ഡി എഫ് ഒ ) 9447979042,9961090900

date