Skip to main content

റേഷന്‍ കാര്‍ഡുടമകള്‍ കാര്‍ഡ് കൈപ്പറ്റണം 

 

    റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡിക്ലറേഷന്‍ ഫോറം നല്‍കുകയും അത് പ്രകാരം പുതുക്കുകയും നാളിതുവരെ  ഉടമകള്‍ കൈപ്പറ്റാത്തതിനാല്‍ റദ്ദാക്കപ്പെടുകയും ചെയ്ത  കാര്‍ഡുകളുടെ വിവരങ്ങള്‍  ംംം.രശ്ശഹൗുുഹെശലസെലൃമഹമ.ഴീ്.ശി ല്‍ പ്രസിദ്ധീകരിച്ചു. കാര്‍ഡ് ഉടമകള്‍ ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും കാര്‍ഡ് കൈപ്പറ്റണം. അല്ലാത്തപക്ഷം കാര്‍ഡ് റദ്ദുചെയ്യുന്നതാണെന്ന്  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റദ്ദാക്കിയ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ പിന്നീട് റേഷന്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയാല്‍ അവരില്‍ നിന്നും പഴയ കാര്‍ഡ് അച്ചടിയ്ക്ക് ചിലവായ തുക പിഴയായി ഈടാക്കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. 
 

date