പൊതുതെരഞ്ഞെടുപ്പ് കാലയളവില്‍ സര്‍ക്കാര്‍-പി.ഡബ്യൂ.ഡി ഗസ്റ്റ് ഹൗസുകളുടെ നിയന്ത്രണാവകാശം ജില്ലാ കലക്ടര്‍ക്ക്
പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍, പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസുകള്‍ എന്നിവയുടെ നിയന്ത്രണാവകാശം സെക്ഷന്‍ 13 എ.എ, 160-170, റെപ്രസന്‍റേഷന്‍ ഓഫ് പിപ്പീള്‍ ആക്ട് 1951 പ്രകാരം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് ആയിരിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അവസാനിക്കുന്നതുവരെ സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവര്‍ക്ക് ജില്ലയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍, പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണ കേന്ദ്രമാക്കുക, പൊതു യോഗങ്ങള്‍ സംഘടിപ്പിക്കുക എന്നിവ തടയുന്നതിനായാണ് നിയന്ത്രണാവകാശം ജില്ലാ കലക്ടര്‍ ഏറ്റെടുക്കുന്നത്. പാലക്കാട്, മലമ്പുഴ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസുകള്‍, കെ.എസ്.ഇ.ബി. ഐ.ബി, ഐ.ടി.ഐ. ഗസ്റ്റ് ഹൗസ്, പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് എന്നിവയുടെ നിയന്ത്രണാവകാശമാണ് ഏറ്റെടുത്തിരിക്കുന്നത്.
- Log in to post comments