Post Category
'ഹര്‍ഷം', 'സ്നേഹധാര' പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
നാഷണല്‍ല്‍ ആയുഷ് മിഷന്‍ ഫണ്ടിന്‍റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിലേക്ക് അനുവദിക്കപ്പെട്ട മാനസികാരോഗ്യ ചികിത്സാ പദ്ധതിയായ 'ഹര്‍ഷം', സാന്ത്വന പരിചരണ പദ്ധതിയായ 'സ്നേഹധാര' എന്നീ പ്രോജക്ടുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ . ശാന്തകുമാരി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ല്‍ ഓഫീസര്‍ ഡോ. എ.സിന്ധു അധ്യക്ഷയായ യോഗത്തില്‍ല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് വി. തോമസ്, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.എസ് സുനിത, സീനിയര്‍ മെഡിക്കല്‍ല്‍ ഓഫീസര്‍ ഡോ. ടി. ഗീതാറാണി, മെഡിക്കല്‍ല്‍ ഓഫീസര്‍ ഡോ.ജയകൃഷ്ണന്‍, പദ്ധതി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീന ജസീം,ല്‍ഡി.എം.ഒ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് കെ.സി അലക്സാണ്ടര്‍ സംസാരിച്ചു.
date
- Log in to post comments