Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ വിഭാഗങ്ങളിലെ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. മാന്‍ പവര്‍ മാനേജ്മെന്റ്- കെ ബാലഗോപാലന്‍ (ഹുസൂര്‍ ശിരസ്തദാര്‍, കലക്ടറേറ്റ് കണ്ണൂര്‍), ഇ വി എം മാനേജ്മെന്റ്- എന്‍ ദേവിദാസ് (റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, തളിപ്പറമ്പ്), ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ്- എം മനോഹരന്‍ (റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍), ട്രെയിനിങ് മാനേജ്മെന്റ്- പി എന്‍ പുരുഷോത്തമന്‍ (ഡെപ്യൂട്ടി കലക്ടര്‍, അപ്പലറ്റ് അതോറിറ്റി കണ്ണൂര്‍), മെറ്റീരിയല്‍ മാനേജ്മെന്റ്- എം ടി ജയിംസ് (സീനിയര്‍ സൂപ്രണ്ട് ഇന്‍സ്പെക്ഷന്‍, കലക്ടറേറ്റ്), മാതൃക പെരുമാറ്റച്ചട്ടം നടപ്പാക്കല്‍- ഇ മുഹമ്മദ് യൂസഫ് (എഡിഎം), എക്സ്പെന്റീച്ചര്‍ മോണിറ്ററിംഗ്- പി വി നാരായണന്‍ (ഫിനാന്‍സ് ഓഫീസര്‍, കലക്ടറേറ്റ്), ഒബ്സര്‍വേര്‍സ്- കെ ബാലകൃഷ്ണന്‍ (ഡിസ്ട്രിക്ട് സര്‍വ്വേ സൂപ്രണ്ട്, കലക്ടറേറ്റ്), ക്രമസമാധാനം- വി ഡി വിജയന്‍ (അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്, കണ്ണൂര്‍), ബാലറ്റ് പേപ്പര്‍/ ഡമ്മി ബാലറ്റ്- എം മുരളി (തഹസില്‍ദാര്‍ എ എസ് എല്‍, കലക്ടറേറ്റ്), മാധ്യമങ്ങള്‍- ഇ കെ പത്മനാഭന്‍ (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), കമ്പ്യൂട്ടറൈസേഷന്‍, ഐ സി ടി ആപ്ലിക്കേഷന്‍ - ആന്‍ഡ്രൂസ് വര്‍ഗീസ് (ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍), സ്വീപ്പ്- അര്‍ജ്ജുന്‍ പാണ്ഡ്യന്‍ (അസിസ്റ്റന്റ് കലക്ടര്‍), ഹെല്‍പ് ലൈന്‍ ആന്റ് കംപ്ലയിന്റ് റിഡ്രസെല്‍- വി ചന്ദ്രന്‍ (ജില്ലാ പഞ്ചായത്ത് സെക്രട്ടറി), എസ് എം എസ് മോണിറ്ററിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍- ടി സി സൂരജ് (അസിസ്റ്റന്റ് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍), ജില്ലാ കോണ്‍ടാക്ട് ഓഫീസര്‍/ ജില്ലാ നോഡല്‍ ഓഫീസര്‍ ഫോര്‍ 1950- വി എം ബീഭാസ് (ഡെപ്യൂട്ടി കലക്ടര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്). 

 

അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിച്ചു

2019 ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരെ(എആര്‍ഒ) നിയമിച്ചു. പയ്യന്നൂര്‍ സി ജി ഹരിലാല്‍ (ഡെപ്യൂട്ടി കലക്ടര്‍ എല്‍ആര്‍, കലക്ടറേറ്റ് കണ്ണൂര്‍), കല്ല്യാശ്ശേരി- പി വി രമേശന്‍ (ജില്ലാ സപ്ലൈ ഓഫീസര്‍ കണ്ണൂര്‍), തളിപ്പറമ്പ്- പി എന്‍ അനില്‍ കുമാര്‍ (ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂര്‍), ഇരിക്കൂര്‍- തങ്കച്ചന്‍ ആന്റണി (ഡെപ്യൂട്ടി കലക്ടര്‍ എല്‍എ, കലക്ടറേറ്റ് കണ്ണൂര്‍), അഴീക്കോട്- കെ കെ ഷാജു (ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കണ്ണൂര്‍), കണ്ണൂര്‍- ഹിമ (ഡെപ്യൂട്ടി കലക്ടര്‍ ആര്‍ആര്‍, കലക്ടറേറ്റ് കണ്ണൂര്‍), ധര്‍മ്മടം- നിബു പി കുര്യന്‍ (എഡിസി ജനറല്‍, കണ്ണൂര്‍), തലശ്ശേരി- ആസിഫ് കെ യൂസഫ് (സബ് കലക്ടര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസ് തലശ്ശേരി), കൂത്തുപറമ്പ്- വി രാജേഷ് (ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്, കണ്ണൂര്‍), മട്ടന്നൂര്‍- കെ എം രാമകൃഷ്ണന്‍ (പ്രൊജക്ട് ഡയറ്കടര്‍ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ്, കണ്ണൂര്‍), പേരാവൂര്‍- എം വി ജി കണ്ണന്‍ (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, കണ്ണൂര്‍). 

 

നാവിക് ഉപകരണം വിതരണം ചെയ്യുന്നതിന് 

അപേക്ഷ ക്ഷണിച്ചു

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നാവിക് ഉപകരണം വിതരണം ചെയ്യുന്നതിന് മത്സ്യബന്ധന യാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതും 12 നോട്ടിക്കല്‍ മൈലിന് പുറത്ത് മത്സ്യബന്ധനം നടത്തുന്നതും രജിസ്‌ട്രേഷനും ലൈസന്‍സും ഉള്ളതുമായ യാനങ്ങളുടെ ഉടമകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് 16 വരെ അതാത് ഓഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍. 0497 2731081

 

വൈദ്യുതി മുടങ്ങും 

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മലപ്പട്ടം, മലപ്പട്ടം സെന്റര്‍, മുനമ്പ് കടവ്, കുപ്പം, അടിച്ചേരി, കാപ്പാട്ട്കുന്ന് എന്നിവിടങ്ങളില്‍ നാളെ
(മാര്‍ച്ച് 14) രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആര്‍സി ചര്‍ച്ച്, സിഎസ്‌ഐ ചര്‍ച്ച്, വാടിക്കല്‍, അതിര്‍ത്തി, യാസീന്‍ പള്ളി, മഞ്ഞേര വളപ്പ്   എന്നിവിടങ്ങളില്‍ നാളെ(മാര്‍ച്ച് 14) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങരമുക്ക്, ശാസ്ത നഗര്‍, കൊവ്വപ്പുറം, അരും ഭാഗം, രാമപുരം, വയലപ്ര എന്നിവിടങ്ങളില്‍ നാളെ(മാര്‍ച്ച് 14) രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ധര്‍മ്മശാല, കോഫി ഹൗസ്, എഞ്ചിനീയറിംഗ് കോളേജ്, ദൂരദര്‍ശന്‍, സര്‍വീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നാളെ(മാര്‍ച്ച് 14) രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇടവേലിക്കല്‍, അയ്യല്ലൂര്‍, ശിവപുരം എന്നിവിടങ്ങളില്‍ നാളെ(മാര്‍ച്ച് 14) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ്് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കെഡബ്ലുഎ, വെളിയമ്പ്ര എന്നീ 11 കെവി ഫീഡറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഏഴന്നൂര്‍, അരീച്ചാല്‍, അക്കരവയല്‍. എലിപ്പറമ്പ്, കൊട്ടാരം, തെരുവാട്, റേഷന്‍ പീടിക, പറയനാട്, പറമ്പില്‍, വിസ്മയ, നമ്പ്യാര്‍ പീടിക ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 14) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഭഗവതി വില്ല, ഭഗവതി മുക്ക്, ബ്ലോക്ക്, കിഴുന്നപ്പള്ളി, കിഴുന്ന പാറ, ഉറുമ്പച്ചന്‍ കോട്ടം, താഴെ മണ്ഡപം, ഏഴര, സലഫി പള്ളി, മുനമ്പ്, ഭക്തമുക്ക്, ജീസണ്‍സ് എന്നിവിടങ്ങളില്‍ നാളെ(മാര്‍ച്ച് 14) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ചെങ്ങളായി ടൗണ്‍, അരിമ്പ്ര, നെല്ലിക്കുന്ന്, മുക്കാടം, ചെമ്പിലേരി എന്നിവിടങ്ങളില്‍ നാളെ(മാര്‍ച്ച് 14) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വട്ടക്കുളം, കുറുവ ബാങ്ക് എന്നിവിടങ്ങളില്‍ നാളെ(മാര്‍ച്ച് 14) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

ആര്‍ സി ബുക്ക് നഷ്ടപ്പെട്ടു

കണ്ണൂര്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഉപയോഗിക്കുന്നതും കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉടമസ്ഥതയിലുമുള്ളതുമായ കെ എല്‍ 14-7005 മഹീന്ദ്ര ജീപ്പിന്റെ ആര്‍ സി ബുക്ക് നഷ്ടപ്പെട്ടു.  കണ്ടുകിട്ടുന്നവര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, താണ, കണ്ണോത്തുംചാല്‍, കണ്ണൂര്‍-12 എന്ന വിലാസത്തില്‍ അയച്ചുതരികയോ 04994 256910, 9447979152 നമ്പറില്‍ അറിയിക്കുകയോ ചെയ്യണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

പന്ന്യന്നൂര്‍ ഗവ. ഐടിഐയിലെ ഡി/സിവില്‍, എംഎംവി, വെല്‍ഡര്‍ ട്രേഡുകളിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 23ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍. 0490 2318650

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഡയാലിസിസ് യൂണിറ്റില്‍ പുതിയ ഡയാലിസിസ് മെഷിനുകള്‍ ആര്‍ ഒ പ്ലാന്റുമായി ബന്ധിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 15ന് രാവിലെ 11 മണിക്ക് മുമ്പായി കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പേരില്‍ മുദ്രവെച്ച കവറില്‍ ലഭിക്കണം. കവറിനു പുറത്ത് ഡയാലിസിസ് മെഷിന്‍ ആര്‍ ഒ പ്ലാന്റുമായി കണക്ട് ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം.

 

അദാലത്ത് മാറ്റി

മാര്‍ച്ച് 16 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കണ്ണൂര്‍ താലൂക്ക് പൊതുജന പരാതി പരിഹാര അദാലത്ത് ലോകസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. 

 

മരം ലേലം

കൊമ്മേരി സര്‍ക്കാര്‍ ആടുവളര്‍ത്തു കേന്ദ്രത്തിലെ മുറിച്ചു മാറ്റിയ തേക്കിന്‍ തടികള്‍ മാര്‍ച്ച് 22 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ടെണ്ടര്‍ ഫോറം ഫാം ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍. 0490 2302307

ഉദയഗിരി ഗ്രാമപഞ്ചായത്ത് ആലക്കോട് പുനരധിവാസ മേഖലയിലെ മധുവനത്തില്‍ മുറിച്ച് നീക്കം ചെയ്ത തേക്ക് മരം ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 18 ന് രാവിലെ 11.30 ന് പ്രസ്തുത സ്ഥലത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. ദര്‍ഘാസ് ഫോറം അന്നേദിവസം രാവിലെ 10.30 ന് മുന്‍പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 0497 2700357.

 

ലേലം 

റവന്യൂ റിക്കവറി കുടിശ്ശികയെ തുടര്‍ന്ന് ജപ്തി ചെയ്ത കണ്ണൂര്‍ താലൂക്ക് ചെമ്പിലോട് അംശം കോയ്യോട് ദേശത്തെ റീസര്‍വ്വെ 4/1 ല്‍ പെട്ട 0.25 ഏക്കര്‍ ഭൂമി മാര്‍ച്ച് 20 ന് രാവിലെ 11 മണിക്ക് ചെമ്പിലോട് വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസ് റവന്യൂ റിക്കവറി വിഭാഗത്തിലും ചെമ്പിലോട് വില്ലേജ് ഓഫീസിലും ലഭിക്കും.

 

മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അംബേദ്കര്‍  ഭവനില്‍ ഏപ്രില്‍ മാസം ആരംഭിക്കുന്ന പരിശീലനത്തിന് 20-നും 26-നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. 

നാലു മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ പാസ്സായവര്‍/പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും / ബിഎസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ്) പാസ്സായവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന ശരിപ്പകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും മാര്‍ച്ച് 25ന്  മുമ്പായി സൈബര്‍ശ്രീ സെന്റര്‍, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ., തിരുവനന്തപുരം-695015 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. അപേക്ഷയും രേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കാവുതാണ്.  ഫോണ്‍ 8281627887, 9947692219. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.or-g എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍(ഇലക്ട്രിക്കല്‍) തസ്തികയില്‍ 2014 മാര്‍ച്ച് അഞ്ചിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2017 ജൂണ്‍ 30 ന് പൂര്‍ത്തിയായതിനാല്‍ 2017 ജൂലൈ ഒന്നു മുതല്‍ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.  

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍ ഡി ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ്(പിഎച്ച് ബാക്ക്‌ലോഗ്) തസ്തികയില്‍ 2014 സെപ്തംബര്‍ 24 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2017 സെപ്തംബര്‍ 23 ന് പൂര്‍ത്തിയായതിനാല്‍ 2017 സെപ്തംബര്‍ 24 മുതല്‍ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.   

date