പട്ടിക വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം-സെമിനാര്‍ നടത്തി
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം-1989 & പൗരാവകാശ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ബോധവത്കരണ സെമിനാര്‍ എ.ഡി.എം. സി ബിജു. ഉദ്ഘാടനം ചെയ്തു .ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് അദ്ധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ:ഡി.സജിത് ബാബു സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തി
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാരായ പി.ബി ബഷീര്‍, .പി.വി സതീഷ്‌കുമാര്‍ എന്നിവര്‍ ക്ലാസ് എടുത്തു. സെമിനാറില്‍ ജില്ലാ ഗവ:പ്ലീഡര്‍ പി.വി ജയരാജന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (എസ്.എം.എസ്) ഹരിശ്ചന്ദ്ര നായിക് എന്നിവര്‍ അതിക്രമം തടയല്‍ നിയമത്തെക്കുറിച്ച് ക്ലാസുകള്‍ എടുത്തു.
ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് മീനാറാണി, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഇന്‍ചാര്‍ജ് പി മിനി, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എം ഷെമീന, എന്നിവര്‍ സംസാരിച്ചു.പട്ടികജാതി സമുദായ സാമൂഹ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പട്ടികജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍, എസ്.സി.പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments