Skip to main content

നല്ല നടപ്പ് നിയമ ക്ലാസ്

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വകുപ്പ് നടപ്പിലാക്കി വരുന്ന 'നേര്‍വഴി' പദ്ധതിയെക്കുറിച്ചും 'നല്ല നടപ്പ്' നിയമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ അന്തേവാസികള്‍ക്കായി ബോധവല്‍ക്കരണ പരിപാടിയും വ്യക്തിത്വവികസന ക്ലാസും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വേണു  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസറും ജില്ലാ സാമൂഹ്യനീതി ഓഫീസറൂമായ ബി.ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. 'നല്ല നടപ്പ്' നിയമം:പ്രയോജനങ്ങള്‍, സാധ്യതകള്‍ എന്ന വിഷയത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് സലാവുദ്ധീന്‍ ബി ക്ലാസ് കൈകാര്യം ചെയ്തു. 'നിങ്ങള്‍ക്കും ഒരു ഉത്തമ പൗരനാകാം' എന്ന വിഷയത്തെ ആസ്പദമാക്കി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ വ്യക്തിത്വവികസന ക്ലാസ് കൈകാര്യം ചെയ്തു. ജയില്‍ ഡി.പി.ഒ ശ്രീനിവാസന്‍ സ്വാഗതവും കെ.മണികണ്ഠന്‍ നന്ദിയും പറഞ്ഞു.

date