Skip to main content

അമ്പലപ്പുഴയിൽ സി വിജിൽ പരിശീലനം

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി അവതരിപ്പിച്ച സി വിജിൽ ആപ്പ് പരിചയപ്പെടുത്തുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ  ശ്രദ്ധയിൽപ്പെടുത്തുന്നതിനുവേണ്ടി രൂപം നൽകിയിട്ടുള്ളതാണ് സി വിജിൽ ആപ്പ്. പരിശീലനപരിപാടി മാർച്ച് 22 വരെ നടക്കും.  19ന് രാവിലെ 10.30 ന് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്, 11.30 ന് പുന്നപ്ര പോലീസ് സ്റ്റേഷൻ, 12.30ന് മിൽമ, 2.30ന് പുന്നപ്ര എസ് എൻ വൈ എം ലൈബ്രറി, 3.30ന് ആലപ്പുഴ എസ്.ഡി. കോളേജ്, 4.30ന് പറവൂർ പബ്ലിക് ലൈബ്രറി,  20ന് രാവിലെ 9.30ന് നഴ്‌സിംഗ് കോളേജ്, അന്നുതന്നെ 9.30ന് ടി.ഡി.മെഡിക്കൽ കോളേജ്, 11.30 ന് വണ്ടാനം എസ് എൻ കമ്മ്യൂണിറ്റിഹാൾ, 2.30 ന് കക്കാഴം എച്ച്.എസ്., 3.30ന് അമ്പലപ്പുഴ മോഡൽ എച്ച്.്എസ്,  4.30ന് കരുമാടി പബ്ലിക് ലൈബ്രറി,  21ന് രാവിലെ 9.30ന് പുറക്കാട് ഗ്രാമ പഞ്ചായത്ത്, 10.30 ന് തോട്ടപ്പള്ളി ഐടിഐ,11.30ന്  പുറക്കാട് പി എച്ച് സി, 2.30ന്  പുന്നപ്ര വെറ്റിനറി ഓഫീസ്, 3.30ന് വളഞ്ഞവഴി എസ് എൻ കമ്മ്യൂണിറ്റിഹാൾ, 4.30ന് അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത്,  22ന് രാവിലെ 9.30ന് എ.ഇ.എസ് ഫാർമസി കോളേജ്, 10.30 ന് പള്ളാത്തുരുത്തി എൽപിഎസ്, 11.30ന് പഴവീട് എച്ച്.എസ്., 2.30ന് വട്ടയാൽ സെന്റ്‌മേരീസ് സ്‌കൂൾ,3.30ന് കേപ്പ് പുന്നപ്ര,  4.30 വളഞ്ഞവഴി ബീച്ച് എൽപിഎസ് എന്നിവിടങ്ങളിലാണ് പരിശീലനപരിപാടി. 

 

date